കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദയാത്ര:തൊഗാഡിയയും അശോക് സിംഗാളും അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത് ആഹ്വാനം ചെയ്ത ചൗരാസി കോസി പരിക്രമ യാത്ര ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞു. വിശ്വ ഹിന്ദു പരിഷത് നേതാക്കളായ പ്രവീണ്‍ തൊഗാഡിയയേും അശോക് സിംഗാളിനേയും അടക്കം 1500 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തൊഗാഗിയയെ അയോധ്യില്‍ വച്ചും സിംഗാളിനെ ലഖ്‌നൗ വിമാനത്താവളത്തില്‍ വച്ചുമാണ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച പദയാത്ര തുടങ്ങാന്‍ ശ്രമിച്ചതിനാണ് തൊഗാഡിയയെ അറസ്റ്റ് ചെയ്തത്.

Ayodhya Protest

പദയാത്ര തടഞ്ഞെതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രവീണ്‍ തൊഗാഡിയ അറസ്റ്റിന് ശേഷം പറഞ്ഞു. 2013 ആഗസ്റ്റ് 27 നാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. തങ്ങള്‍ നടത്തുന്നത് ഒരു രാഷ്ട്രീയ പരിപാടിയല്ലെന്നും തികച്ചും മതപരമായ പരിപാടിയാണെന്നും തൊഗാഡിയ ആവര്‍ത്തിച്ചു. തങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും തൊഗാഡിയ പറഞ്ഞു.

അയോധ്യയില്‍ സരയു നദിക്കരയില്‍ നിന്ന് 2013 ആഗസ്റ്റ് 26 ന് പദയാത്ര തുടങ്ങുമെന്ന്ാണ് വിശ്വ ഹിന്ദു പരിഷത് പ്രഖ്യാപിച്ചിരുന്നത്. പക്ഷേ പദയാത്ര തടുക്കാന്‍ സര്‍ക്കാര്‍ സുസജ്ജമായിരുന്നു. ശക്തമായ പോലീസ് വിന്യാസമാണ് എല്ലായിടത്തും ഉണ്ടായിരുന്നത്. പദയാത്ര തുടങ്ങുന്ന സ്ഥലത്തേക്ക് 100 സന്യാസിമാര്‍ക്ക് മാത്രമാണ് എത്താന്‍ കഴിഞ്ഞത്. എന്നാല്‍ 20 ദിവസം നീളുന്ന പദയാത്ര അവസാനിപ്പിച്ചിട്ടില്ലെന്നും യാത്ര തുടരുമെന്നും നേതാക്കള്‍ പറയുന്നുണ്ട്.

രാം ജന്മഭൂമിയിലെ നിത്യ ഗോപാല്‍ ദാസ് തന്റെ അമ്പലത്തിന്റഎ മുന്നില്‍ പത്തടി നടന്നുകൊണ്ട പദയാത്ര ഉദ്ഘാടനം ചെയ്തതായി അറിയിച്ചു. ഇദ്ദേഹത്തെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. യാത്ര പിന്‍വലിക്കുന്നതുവരെ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.

English summary
Top VHP leaders Pravin Togadia and Ashok Singhal were today arrested in a massive crackdown by the UP administration to enforce its ban on the controversial yatra which was symbolically inaugurated by the saffron outfit in Ayodhya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X