കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക്കില്‍ നിന്ന് ഇന്ധനവുമായി ഇന്ത്യക്കാരി

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: ചെലവ് കുറഞ്ഞ ഒരു ഇന്ധനത്തിനായുള്ള കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു. ചെന്നൈയില്‍ നിന്നാണ് ഈ ശുഭ വാര്‍ത്ത. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കില്‍ നിന്ന് ഡീസലിന് സമാനമായ ഇന്ധനം ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത് ഒരു യുവതിയായ എന്‍ജിനീയര്‍ ആണ്. ചിത്ര ത്യാഗരാജന്‍.

മൂന്ന് വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് ചിത്ര ഇത്തരമൊരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കില്‍ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കുന്നതിനുള്ള യന്ത്ര സംവിധാനങ്ങള്‍ വരെ തയ്യാറായിക്കഴിഞ്ഞു. ഒടുവില്‍ പേറ്റന്റിനായി അപേക്ഷയും നല്‍കിക്കഴിഞ്ഞു. 2013 ജൂണ്‍ മാസത്തിലാണ് പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചത്.

Plastic Waste

പേറ്റന്റ് അധികൃതര്‍ രണ്ട് മാസം പരിശോധന നടത്തിക്കഴിഞ്ഞു. തന്റെ കടുപിടിത്തം പേറ്റന്റ് നല്‍കപ്പെടാന്‍ യോഗ്യതയുള്ളതാണെന്ന് അധികൃതര്‍അംഗീകരിച്ചിട്ടുണ്ടെന്ന് ചിത്ര പറയുന്നു. ആഗസ്റ്റില്‍ അവസാന ഘട്ട അപേക്ഷയും സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

പൈറോ പ്ലാന്റ് എന്നാണ് ചിത്ര താന്‍ നിര്‍മിച്ച ഉപകരണത്തിന് ചിത്ര പേരിട്ടിരിക്കുന്നത്. പെറ്റ് ബോട്ടിലുകള്‍ ഒഴികെ ഏത് പ്ലാസ്റ്റിക് സാധനങ്ങളും ഇന്ധനമാക്കി മാറ്റാമെന്നാണ് ചിത്രയുടെ കണ്ടെത്തല്‍. പ്ലാസ്റ്റിക് സാധനങ്ങള്‍ ഓക്‌സിജന്റെ അഭാവത്തില്‍ 3500 ഡിഗ്രി സെല്‍ഷിയസില്‍ ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന വാതകം ദ്രവീകരിച്ചാണ് ഇന്ധനം ഉണ്ടാക്കുന്നത്. വാതകാവസ്ഥയില്‍ പാചകവാതകമായും ഇത് ഉപയോഗിക്കാമെന്ന് ചിത്ര പറയുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അധികം ചെലവില്ലാതെ തന്നെ നമുക്ക് ഇന്ധനം ഉണ്ടാക്കിയെടുക്കാം. അഞ്ച് കിലോ ഗ്രാം പ്ലാസ്റ്റിക് ഉപയോഗിച്ച് ഇന്ധനമുണ്ടാക്കുന്നതിനുള്ള ഉപകരണത്തിന്റെ നിര്‍മാണച്ചെലവ് ഏതാണ് 75000 രൂപ മാത്രമാണ്. 25 കിലോഗ്രാമിന്റെ ഉപകരണത്തിന് മൂന്ന ലക്ഷം വിലവരും. ഒരു കിലോഗ്രാം പ്ലാസ്റ്റിക്കില്‍ നിന്ന് 800 മില്ലി ലിറ്റര്‍ ഇന്ധനം ഉണ്ടാക്കാനാകും.

പ്ലാസ്റ്റിക എന്തായാലും ലോകത്തിന് തന്നെ വലിയ വിപത്തായി മാറിയിരിക്കുകയാണ്. അപ്പോള്‍ ഈ വിപത്തിനെ ഉപയോഗിച്ച് ഇന്ധനമുണ്ടാക്കാമെന്ന് വന്നാല്‍ അതൊരു നല്ല തുടക്കം തന്നെയാകും.

English summary
Engineer Chitra Thiyagarajan developed a unit that converts plastic waste into a fuel similar to diesel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X