ഏമാന്റെ ഫോണില്‍ സരിതയ്ക്കും ബിജുവിനും സല്ലാപം?

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മടങ്ങിവരുമ്പോള്‍ എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് സരിത ബിജുവുമായി സംസാരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെഎസ് സുദര്‍ശന്‍ സരിതയ്ക്ക് തന്റെ ഫോണ്‍ നല്‍കുകയായിരുന്നു. സരിത ബിജുവുമായി സംസാരിക്കുമ്പോള്‍ പൊലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങിക്കൊടുത്തതായും ആരോപണമുണ്ട്.
അതേ സമയം, കോടതി നിര്‍ദ്ദേശ പ്രകാരം അഭിഭാഷകനുമായി സംസാരിക്കാന്‍ ഇരുവര്‍ക്കും സൗകര്യമൊരുക്കുക മാത്രമാണ് ചെയ്തതെന്ന് ഡിവൈഎസ്പി പറഞ്ഞു.
എന്തായാലും ടെന്നി ജോപ്പനും നടി ശാലു മേനോനും പുറത്തിറങ്ങിയത് സര്‍ക്കാറിന്റെ സഹായത്തോടെയാണെന്ന് പറയുന്ന പ്രതിപക്ഷത്തിന് മുഖ്യനെതിരെ എറിയാന്‍ ഒരു ഫോണ്‍വിവാദം കൂടെ കിട്ടി.












Click it and Unblock the Notifications