സരിത പ്രകാശം കുറഞ്ഞ ചെറിയ ബള്‍ബാണോ?

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രകാശം പരത്തുന്നവരെല്ലാം പുറത്തിറങ്ങിയെന്നും ഇനി ചെറിയ ബള്‍ബായ സരിത മാത്രമാണ് ജയിലിലുള്ളതെന്നുമാണ് മുരളീധരന്‍ പറയുന്നത്. ഇങ്ങനെ പോകുകയാണെങ്കില്‍ സരിതയും വൈകാതെ പുറത്തിറങ്ങുമെന്നും മുരളീധരന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വിലക്കുള്ളതിനാലാണത്രെ ഇക്കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ പ്രതികരണം നടത്താത്തത്.
അതേ സമയം സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ എല്ലാ പ്രസ്താവനകളോടും തനിക്ക് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ഒരു ജനപ്രതിനിധിയെ വഴിയില്‍ തടയുന്നതിനോടും ഇത്തരത്തില്‍ പ്രതികരിക്കുന്നതിനോടും യോജിപ്പുമില്ല. ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications