Get Updates
Get notified of breaking news, exclusive insights, and must-see stories!

ധരിക്കുന്നത് 50 വര്‍ഷം പഴക്കമുള്ള അടിവസ്ത്രം?

ജിനാന്‍(ചൈന): പാര്‍ട്ടിയില്‍ നിന്നും അധികാര സ്ഥാനങ്ങളില്‍ നിന്നും അഴിമിതയുടെ പേരില്‍ പുറത്താക്കപ്പെട്ട ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ധരിക്കുന്നത് അരനൂറ്റാണ് പഴക്കമുളള അടിവസ്ത്രമെന്ന്. അഴിമതി കേസിലെ വിചാരണക്കിടെയാണ് പുറത്താക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാവായ ബോ സിലായ് തന്റെ അടിവസ്ത്ര രഹസ്യം പരസ്യമാക്കിയത്.

ആര്‍ഭാട ജീവിതമാണ് ബോസിലായിയെ കുടുക്കിയത്. സ്വകാര്യ ജെറ്റ് വിമാനങ്ങളും ഫ്രാന്‍സില്‍ ആഡംബര വില്ലകളും ഇദ്ദേഹത്തിനുള്ളതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. അപൂര്‍വ്വ മൃഗങ്ങളുടെ ഇറച്ചിയും ഇദ്ദേഹവും കുടുംബവും ഉപയോഗിച്ചിരുന്നതായും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇതെല്ലാം വലിയ ബിസിനസ് രാജാക്കന്‍മാര്‍ ബോ സിലായ്ക്ക് ഉപകാരസ്മരണക്ക് നല്‍കിയതാണെന്നാണ് ആരോപണം.

Bo Xilai

ചോങ്കിങ് സിറ്റിയുടെ അധികാരിയായി ഒരുപാട് കാലം ഇരുന്ന വ്യക്തിയാണ് സിലായ്. ഈ കാലഘട്ടത്തില്‍ ബിസിനസ് കാര്‍ക്ക് വഴിവിട്ട് സഹായങ്ങള്‍ ചെയ്തുകൊടുത്ത് പണവും മറ്റ് ആഡംബര വ്‌സതുക്കളും സ്വന്തമാക്കിയതാണ് സിലായ്ക്ക് പ്രശ്‌നമായത്.

എന്നാല്‍ താന്‍ ഇങ്ങനെ ആഡംബര ജീവിതം നയിക്കുന്ന ഒരാളല്ലെന്നും ലളിതജീവിതം നയിക്കുന്ന വ്യക്തിയാണെന്നുമാണ് സിലായ് കോടതിയില്‍ പറഞ്ഞത്. ഇത് വ്യക്തമാക്കുന്നതിനാണ് താന്‍ അര നൂറ്റാണ്ട് പഴക്കമുള്ള അടിവസ്ത്രമാണ് ധരിക്കുന്നതെന്ന് പറഞ്ഞത്. തന്റെ സഹോദരന്‍ 1960 ല്‍ വാങ്ങിത്തന്ന അടിവസ്ത്രാമണിതെന്നാണ് സിലായ് പറഞ്ഞത്.

താന്‍ ധരിക്കുന്ന വസ്ത്രങ്ങളെല്ലാം തന്നെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നവയാണെന്നും ബോ സിലായ് പറഞ്ഞു. എന്നാല്‍ തന്റെ ഭാര്യയുടേയും മകന്റേയും ആഡംബര ജീവിതത്തെപ്പറ്റി തനിക്ക് അറിയില്ലെന്നും ബോ സുലായ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+