കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിനെ കാണാനില്ല; കണ്ടെത്തിയാല്‍ 2 ലക്ഷം

Google Oneindia Malayalam News

അമൃത്സര്‍: ബി ജെ പി എം പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ കാണാനില്ല, സിദ്ദുവിനെ കണ്ടുകിട്ടുന്നവര്‍ക്ക് പാരിതോഷികമായി രണ്ട് ലക്ഷം രൂപയുടെ പാരിതോഷികം ലഭിക്കും. അമൃത്സറിലെ ഒരു എന്‍ ജി ഓയാണ് രസകരമായ ഈ പോസ്റ്റര്‍ നഗരത്തില്‍ പതിച്ചിരിക്കുന്നത്. സ്വന്തം മണ്ഡലത്തിലെ എം പിയെ നാട്ടിലേക്ക് കാണാതായാല്‍ പിന്നെ പാവം ജനങ്ങള്‍ വേറെന്ത് ചെയ്യാനാണ് അല്ലേ.

സ്വന്തം മണ്ഡലത്തിലേക്ക് സിദ്ദു തിരിഞ്ഞുനോക്കുന്നില്ല എന്നാണ് അമൃത്സര്‍ സംഘര്‍ഷ് സമിതി പ്രസിഡണ്ടായ രാമന്‍ ബക്ഷി പറയുന്നത്. മണ്ഡലത്തില്‍ തങ്ങളുടെ പ്രതിനിധിയെ കാണാന്‍ കിട്ടാത്തതില്‍ നാട്ടുകാരും അത്ര ഹാപ്പിയല്ല. അമൃത്സറിനെ പാരീസാക്കും എന്നൊക്കെ പറഞ്ഞാണ് സിദ്ദു തിരഞ്ഞെടുപ്പില്‍ ജയിച്ചത്. എന്നാല്‍ പിന്നീട് ആളെ ഇങ്ങോട്ട് കാണാനേ കിട്ടുന്നില്ല - പോസ്റ്റര്‍ പറയുന്നു.

Sidhu

ജനങ്ങള്‍ നിരവധി പ്രശ്‌നങ്ങളില്‍പ്പെട്ട് വട്ടംകറങ്ങുകയാണ്. ടാക്‌സ് പ്രശ്‌നങ്ങളും മണലില്ലായ്മയും എന്നിങ്ങനെ പോകുന്നു ഈ പ്രശ്‌നങ്ങള്‍. ബിസിനസ്സുകാര്‍ക്കും പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നു പറയാന്‍ കൂടി സിദ്ദുവിനെ ഇവിടെ കിട്ടുന്നില്ല. സിദ്ദുവിനെക്കുറിച്ച് വിവരം തരികയോ ആളെ ഇവിടെ കൊണ്ടുവരികയോ ചെയ്യുന്നവര്‍ക്ക് തങ്ങള്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്നും രാമന്‍ ബക്ഷി പറയുന്നു.

സിദ്ദുവിനെ നേരിട്ട് ബന്ധപ്പെടാന്‍ ഒട്ടേറെ തവണ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. തങ്ങളുടെ എം പിയായ സിദ്ദുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ അദ്ദേഹം തിരക്കിലാണ് എന്ന മറുപടിയാണ് കിട്ടുന്നത് - ബക്ഷി പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാതെ ടിവി ചാനലുകളില്‍ ക്രിക്കറ്റ കമന്ററിക്ക് പോകുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എന്നാണ് പൊതുവേയുള്ള പരാതി.

English summary
An NGO in Amritsar has put up missing posters of BJP MP Sidhu and promising a reward of Rs 2 lakh for anybody who would bring the cricketer turned mp into his own constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X