ഭാര്യയെ മര്‍ദ്ദിച്ച പ്രമുഖ ബോളിവുഡ് നടനെതിരെ കേസ്
മുംബൈ: ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് ബോളിവുഡ് നടന്‍ ഓം പുരിയ്‌ക്കെതെതിരെ കേസ്. ഭാര്യ നന്ദിത ഓം പുരിയുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഓം പുരിയ്‌ക്കെതിരെ കേസ് എടുത്തത്. സബര്‍ബന്‍ അന്ദേരിയിലെ വീട്ടില്‍ വച്ച് ഓം പുരി ഭാര്യയെ മര്‍ദ്ദിച്ചതായാണ് ആരോപണം. ആഗസ്റ്റ് 22 വ്യാഴാഴ്ച രാത്രിയാണ് ഓംപുരിയ്‌ക്കെതിരായി ഭാര്യ പൊലീസില്‍ പരാതി നല്‍കുന്നത്. ഭര്‍ത്താവ് വടികൊണ്ട് തന്നെ തല്ലിയതായാണ് സ്ത്രീ പരാതിയില്‍ പറയുന്നത്.

62 കാരനായ ഓംപുരിയ്‌ക്കെതിരെ 324, 504, 506 എന്നീ ഐപിസി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഫ്ളാറ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനെപ്പറ്റി സംസാരിയ്ക്കുന്നത് വഴക്കില്‍ കലാശിയ്ക്കുകയും ഒടുവില്‍ ഓം പുരി ഭാര്യയെ മര്‍ദ്ദിയ്ക്കുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയ്ക്കാണ് സംഭവം. അന്ന് രാത്രി 11.30 നാണ് വെര്‍സോവ പൊലീസില്‍ നന്ദിത എത്തുന്നതും ഭര്‍ത്താവിനെതിരെ പരാതി നല്‍കുന്നതും.
ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് ഓംപുരി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് തുടര്‍ച്ചയായി രണ്ട് വര്‍ഷം നേടിയ ഓംപുരി മുഖ്യധാര സിനിമകളുടെയും ആര്‍ട്ട് സിനിമകളുടേയും ഭാഗമായിട്ടുണ്ട്. എയിഡ്‌സ് ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പെടയുള്ളവയിലും സര്‍ക്കാരിന്റെ പല സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിനലും ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്.












Click it and Unblock the Notifications