വാര്‍ദ്ധക്യസഹജ രോഗം മാത്രം, മദനിക്ക് ജാമ്യമില്ല

മദനിക് 50 വയസ്സ് കഴിഞ്ഞ ഒരാള്‍ക്ക് വാരവുന്ന രോഗങ്ങള്‍ മാത്രമാണ് ഉള്ളതെന്നും അതിനുള്ള മതിയായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ടെന്നുമാണ് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മദനി സഹകരിച്ചാല്‍ കൂടുതല്‍ വിദഗ്ദ ചികിത്സ നല്‍കാമെന്നും അതിന്റെ പേരില്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
പാകിസ്താനിലെയും ബംഗ്ലാദേശിലെയും നിരോധിത സംഘടനയുമായി മദനിക്ക് ബന്ധമുണ്ടെന്നും നിയമവിരുദ്ധമായ നടപടികളാണ് മദനി പലപ്പോഴും സ്വീകരിച്ചതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2008 ല്‍ അറസ്റ്റ് ചെയ്ത മദനിയെ പരപ്പന അഗ്രഹാര ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
കര്‍ണാടകയില്‍ നടക്കുന്നത് പൊലീസ് രാജാണെന്നും തനിക്കെതിരായ പുതിയ കേസ് പൊലീസ് രാജിനു തെളിവാണെന്നും മദനി കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ബിജെപി സര്‍ക്കാരിനെക്കാള്‍ ക്രൂരമായാണ് കോണ്‍ഗ്രസ് തന്നോട് പെരുമാറുന്നതെന്നും മദനി കുറ്റപ്പെടുത്തി.












Click it and Unblock the Notifications