മകളുടെ കന്യകാത്വം വില്‍ക്കാനിറങ്ങിയഅമ്മ പിടിയില്‍

ഒരു ലക്ഷം രൂപയാണ് തന്റെ മകളുടെ കന്യാത്വത്തിന് ഈ അമ്മ വിലയിട്ടത്. ചില സാമൂഹ്യ പ്രവര്‍ത്തകരുടെ തക്ക സമയത്തെ ഇടപെടലാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.
ഫരീദ ഷേക്ക് എന്ന സ്ത്രീയാണ് മകളെ വില്‍ക്കാനിറങ്ങിയത്. ഇടപാട് നടത്താന്‍ സ്ത്രീയെ സഹായിക്കാമെന്നേറ്റ ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്ന് വിവരമറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകനാണ് പെണ്‍കുട്ടിയുടെ രക്ഷകനായെത്തിയത്. ക്രൈം ബ്രാഞ്ചിനെ വിവരമറിയിച്ച് ഇദ്ദേഹം തയ്യാറാക്കിയ പദ്ധതിയില്‍ ആണ് പെണ്‍കുട്ടിയുടെ അമ്മയും ഓട്ടോ ഡ്രൈവറും കുടുങ്ങിയത്.
കന്യകയായ പെണ്‍കുട്ടിയെ വാങ്ങാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞാണ് ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറെ സമീപിച്ചത്. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം മറ്റൊരു സുഹൃത്തിനെക്കൂട്ടി സാമൂഹ്യ പ്രവര്‍ത്തകന്‍ മുംബൈയിലെ കൗസ പ്രദേശത്ത് വച്ച് ഓട്ടോഡ്രൈവറെ കണ്ടു. പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്തതിന് ശേഷം ഇവര്‍ പെണ്‍കുട്ടിയുടെ അമ്മയായ ഫരീദ ഷേക്കിനെ കണ്ടു. അവര്‍ ബാക്കി പണം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന സമയത്ത് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications