Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശാരി അടിച്ചു മാറ്റിയത് 15കിലോ സ്വര്‍ണം

Mumbai
പൂനെ: പൂനെയിലെ ഐഡിബിഐ ബാങ്കില്‍ നിന്ന് ആശാരി അടിച്ച് മാറ്റയത് 15 കിലോ ഗ്രാം സ്വര്‍ണം .മൂന്ന് പേര്‍ ഉള്‍പ്പെട്ട സംഘമാണ് ബാങ്കില്‍ മോഷണം നടത്തിയത്. ബാങ്കില്‍ നിന്ന് മോഷ്ടിച്ച പണം ഒരു പ്രതിയില്‍ നിന്നും മറ്റ് രണ്ട് പേര്‍ മോഷ്ടിയ്ക്കുന്നതോടെയാണ് സംഭവം പുറത്തഥിയുന്നത്. ബാബുലാല്‍ യാദവ് എന്ന ആശാരിയാണ് ബാങ്ക് കവര്‍ച്ച ചെയ്ത പ്രതികളില്‍ ഒരാള്‍. ഇയാളുടെ മോഷണ മുതലാണ് കളവ് പോയത്. കേസിലെ മറ്റ് രണ്ട് പ്രതികളെ പിടികൂടിയിട്ടില്ല.

ജൂണ്‍ 26 നാണ് ഇവര്‍ പൂനയിലെ ബാങ്കിന്റെ സ്‌ട്രോങ് റൂം തുറന്ന് മോഷണം നടത്തിയത്. ഭിത്തി തകര്‍ത്താണ് ഇവര്‍ മോഷണം നടത്തിയത്. 15 കിലോയോളം സ്വര്‍ണം ഇവര്‍ മോഷ്ടിച്ചു അതിന് ശേഷം തുല്യമായി പങ്കിട്ടെടുത്തു. എന്നാല്‍ തനിയ്ക്ക് കിട്ടിയ പങ്കില്‍ 1.5 കിലോഗ്രാമോളം സ്വര്‍ണം അയാള്‍ ഒരു പാടത്തിട്ട് കത്തിച്ചു. 400 ഗ്രാം സ്വര്‍ണം തന്റെ കൈവശം സൂക്ഷിച്ചു. ഈ സ്വര്‍ണം ഇയാളുടെ പക്കല്‍ നിന്നും ബാറില്‍ വച്ച് പരിചയപ്പെട്ട സുഹൃത്തുക്കള്‍ മോഷ്ടിച്ചു.

തുടര്‍ന്ന് ഇയാള്‍ രാജസ്ഥാനിലെ സികാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ബാങ്ക് മോഷണത്തിലെ ഇയാളുടെ പങ്ക് പുറത്താകുന്നത്. ബാബുലാലില്‍ നിന്ന് പണം മോഷ്ടിച്ചവരെ ഒരു ചൂതാട്ട കേന്ദ്രത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം ബാങ്കിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം ബാബുലാല്‍ യാദവിലേയ്ക്ക് നീങ്ങി. തുടര്‍ന്ന് യാദവിനെ ചോദ്യം ചെയ്യുകയും അയാള്‍ കുറ്റം സമ്മതിയ്ക്കുകയും ചെയ്തു. രാജസ്ഥാനിലെ സികാറിലാണ് ഇയാളുടെ വീട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+