കുഞ്ഞൂഞ്ഞിന്റെ രഹസ്യം ജോര്‍ജ് വെളിപ്പെടുത്തുന്നു?

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്ഥാനം അട്ടിമറിച്ച് സ്പീക്കര്‍ ജി കാര്‍ത്തികേയനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇക്കാര്യം ജോര്‍ജിനോട് പറഞ്ഞത് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതു പോലെ, സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ കുറിപ്പ് നശിപ്പിക്കപ്പെട്ടട്ടില്ലെന്നാണ് ജോര്‍ജ് പറയുന്നത്. ഈ കുറിപ്പിന്റെ ഒരു പകര്‍പ്പ് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ കയ്യിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു. അതിനിടയില്‍ ചീമുട്ടയേറ് കൊണ്ടപ്പോള്‍ മുഖ്യമന്ത്രിയോടുള്ള പഴയ സ്‌നേഹമെല്ലാം പോയെന്നും ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രഹസ്യങ്ങളെല്ലാം പുറത്താക്കാന്‍ ജോര്‍ജ് തയ്യാറായത്.












Click it and Unblock the Notifications