കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാമി വിവേകാനന്ദന് വെങ്കല പ്രതിമ ഒരുങ്ങുന്നു

  • By Aswathi
Google Oneindia Malayalam News

swami vivekanandan
തിരുവനന്തപുരം: വ്യക്തികളെ വാര്‍ത്തെടുക്കാന്‍ വ്യക്തിത്വം ആദര്‍ശമാക്കിയ സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. സ്വാമിജിയുടെ ഭാരത പരിക്രമണത്തിനിടയില്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ദിവസം തങ്ങിയ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ ഇല്ലയെന്നുള്ളത് ഒരു കുറവായി നില്‍ക്കുമ്പോഴാണ് വിവേകാനന്ദ പ്രതിമാ സ്ഥാപന സമിതി രൂപീകരിച്ചു കൊണ്ട് ചിലര്‍ മുന്നോട്ട് വന്നത്.

കന്യാകുമാരയിലെ വിവേകാനന്ദ പ്രതിമയുടെ മാതൃകയില്‍ ഒരു പൂര്‍ണകായ വെങ്കല പ്രതിമ നിര്‍മ്മിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കവടിയാര്‍ പാര്‍ക്കില്‍ ഗവര്‍ണര്‍ ശിലാന്യാസം നടത്തി. ഒരു കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പ്രതിമ സ്ഥാപനം സ്വാമിജിയുടെ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷികമായ 2013 സെപ്തംബര്‍ 11 ന് പൂര്‍ണമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിവേകാനന്ദ ജയന്തി ദിനത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയി അദ്ധ്യക്ഷയായ ആഘോഷ സമിതി ദേശീയടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. കേരളത്തില്‍ സി രാധാകൃഷ്ണനാണ് ആഘോഷസമിതിയുടെ അദ്ധ്യക്ഷന്‍.

സംസ്ഥാന തലം മുതല്‍ പ്രാദേശിക തലം വരെ വിവിധ പരിപാടികളിലൂടെ വിവേകാനന്ദ സന്ദേശം സമൂഹത്തിലെത്തിക്കാനും പ്രായോഗികമാക്കുവാനും അതുവഴി ഒരു രണ്ടാം നവോത്ഥാനത്തിന് രൂപം നല്‍കുവാനുമാണ് ആഘോഷ സമിതിയുടെ ഉദ്ദേശം.

English summary
In Thiruvananthapuram, making a Vivekenanda statue in connection with Swami Vivekanandas 150th birth anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X