6വയസ്സുകാരിയുടെ വെടിയേറ്റ് കൂട്ടുകാരന്‍ മരിച്ചു

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തില്‍ മനംനൊന്ത് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ചു. ഇദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയുടെ വെയികൊണ്ട് കൂട്ടുകാരന്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കള്ളന്മാര്‍ വന്നപ്പോള്‍ പുറത്തെടുത്ത റിവോള്‍വര്‍ തിരികെ എടുത്തുവെക്കാന്‍ ഇദ്ദേഹം മറന്നതാണ് അപകടത്തിന് കാരണമായത്.
ബാലന്റെ മരണവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മുത്തച്ഛനോട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് അറുപതുകാരനായ ഇദ്ദേഹം ആത്മഹത്യ ചെയ്യാനുള്ള കാരണം എന്നും കരുതപ്പെടുന്നു. എന്താണ് സംഭവിക്കുന്നതെന്നും എങ്ങിനെയാണ് ഈ അവസ്ഥയെ നേരിടേണ്ടത് എന്ന് അറിയില്ലെന്നും ഇദ്ദേഹത്തിന്റെ ഭാര്യയും ആറുവയസ്സുകാരിയുടെ മുത്തശ്ശിയുമായ മധ്യവയസ്‌ക പറഞ്ഞു.
മുത്തച്ഛന്റെ മുറിയില്‍ കണ്ട തോക്കെടുത്ത് കുട്ടികള്‍ കളിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. സ്വകാര്യവ്യക്തികള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കുന്നത് തടയാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ ശ്രമം വിജയിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നൂറില്‍ ആറ് മുതല്‍ 12 പേര്‍ക്ക് വരെ സ്വന്തമായി തോക്കുണ്ട് എന്നാണ് കണക്കുകള്‍.












Click it and Unblock the Notifications