കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിച്ച്താമസിക്കുന്ന ആണുങ്ങള്‍ കിടക്കവിരി കഴുകില്ല?

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: തനിച്ച് താമസിക്കുന്ന ആണുങ്ങള്‍ക്ക് തങ്ങളുടെ കിടക്കവിരി കഴുകി വൃത്തിയാക്കാന്‍ ഭയങ്കര മടിയായിരിക്കുമെന്ന് പഠനം. വര്‍ഷത്തില്‍ ശരാശരി നാല് തവണ മാത്രമേ ഇത്തരക്കാര്‍ കിടക്ക വിരികള്‍ കഴുകാറുളളൂ എന്നും പഠനം പറയുന്നു.

ജീവിതത്തില്‍ വീട് വിട്ട് ഒറ്റക്ക് താമസിച്ചവര്‍ക്കറിയാം ഇതിന്റെ സത്യാവസ്ഥ. വര്‍ഷത്തില്‍ നാല് എന്ന് പറയുന്നത് ഇത്തിരി കുറവാണെങ്കിലും പരമാവധി അലക്ക് ജോലികള്‍ ഒഴിവാക്കാനായിരിക്കും ഇത്തരക്കാര്‍ ശ്രമിക്കുക.

Bed Room

വൂല്‍കോക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അലെര്‍ജെന്‍ റിസര്‍ച്ച് ഗ്രൂപ്പാണ് ഇങ്ങനെ ഒരു പഠനം നടത്തിയത്. പൊടി, അലര്‍ജി തുടങ്ങിയവയെക്കുറിച്ച് പരിശോധിച്ചപ്പോഴാണ് രസകരമായ വിവരം ശ്രദ്ധയില്‍ പെട്ടത്.

ആണുങ്ങളെ അപേക്ഷിച്ച് പെണ്ണുങ്ങള്‍ വൃത്തിയുടെ കാര്യത്തില്‍ ബഹുമിടുക്കികളാണെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകള്‍ രണ്ടാഴ്ച കൂടുമ്പോള്‍ കിടക്കവിരി മാറ്റുകയോ കഴുകി ഇടുകയോ ചെയ്യാറുണ്ടത്രെ.

വിവാഹ ജീവിതം നയിക്കുന്നവരുടെ ശുചിത്വ ബോധവും പഠനത്തില്‍ കടന്നുവന്നിട്ടുണ്ട്. പണ്ടത്തെ അപേക്ഷിച്ച് ഇപ്പോള്‍ ആണുങ്ങള്‍ക്കാണ് കുടുംബത്തില്‍ ശുചിത്വ ബോധം കൂടുതലുള്ളതെന്നും പറയുന്നു. ശരാശരി 18 ദിവസം കൂടുമ്പോള്‍ ദമ്പതികള്‍ കിടക്ക വിരി മാറ്റാറുണ്ടത്രെ.

ഒരു മനുഷ്യന്റെ ജീവിതകാലത്തിന്റെ മൂന്നിലൊന്നും അവന്‍/അവള്‍ കിടക്കയിലായിരിക്കും ചെലവഴിക്കുക. അങ്ങനെയാകുമ്പോള്‍ കിടക്കവിരികള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണെന്നാണ് പഠനം നല്‍കുന്ന സൂചന.

English summary
According to a new study, which found that single men on average clean their bedsheets only four times a year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X