നഗ്നത ആഘോഷിക്കാന്‍ മാത്രമായി ഒരു റിസോര്‍ട്ട്
പാരീസ്: നഗ്നരായി ജീവിക്കുക എന്നത് സാമൂഹിക രീതിയായി കരുതുന്നവരുണ്ട്. അതൊരു ശൈലിയാണ്. എന്നാല്‍ നഗ്നരായി മാത്രമേ അകത്തുകടക്കാന്‍ പാടുള്ളൂ എന്ന് പറയുന്ന റിസോര്‍ട്ടുകളോ? അതും ഒരു രീതിയാണ്. ഇത്തരത്തിലുള്ള ഒട്ടേറെ റിസോര്‍ട്ടുകള്‍ ഇന്ന് ലോകത്തുണ്ട്.
ലോകത്തെ ഏറ്റവും പഴക്കമേറിയ നഗ്നതാ റിസോര്‍ട്ട് ഏതെന്നെറിയാമോ? ഫ്രാന്‍സിലെ സി എച്ച് എം മോണ്ടാലിവെറ്റ് ആണത്. 1950 ല്‍ ആണ് മോണ്ടാലിവെറ്റിലെ ഈ ഹോളിഡേ റിസോര്‍ട്ട് തുടങ്ങിയത്. ഇവിടെ താമസിക്കുന്നവര്‍ക്ക് മാത്രമല്ല, സന്ദര്‍ശകര്‍ക്കും പാടില്ല തുണിയുടെ സംരക്ഷണം എന്നതാണ് ഏറെ രസകരമായ കാര്യം.
സി എച്ച് എം മോണ്ടാലിവെറ്റിലെ കൂടുതല്‍ വിശേഷങ്ങള്‍ നോക്കൂ.

ഭീമന്‍ റിസോര്‍ട്ട്
175 ഹെക്ടറിലധികം സ്ഥലത്ത് പരന്നുകിടക്കുന്നു ഈ ഭീമന്‍ റിസോര്‍ട്ട്. റിസോര്‍ട്ടിന് സ്വന്തമായി ബീച്ചും മറ്റും ഉണ്ട് കേട്ടോ.

ഫ്രഞ്ചുകാരല്ല
റിസോര്‍ട്ടിലെ സന്ദര്‍ശകര്‍ ഫ്രഞ്ചുകാര്‍ മാത്രമാണ് എന്ന് ധരിക്കരുത്. ഇവിടെയെത്തുന്ന 55 ശതമാനത്തിലധികം പേരും ഫ്രാന്‍സിന് പുറത്തുള്ളവരാണ്.

ലോകത്താദ്യം
ലോകത്തെ ആദ്യത്തെ നഗ്നതാ റിസോര്‍ട്ട് എന്ന ബഹുമതി ഫ്രാന്‍സിലെ സി എച്ച് എം മോണ്ടാലിവെറ്റിനാണ്. ഇത് തുടങ്ങിയത് 1950 ല്‍.

ഹണിമൂണ്‍
പ്രണയിതാക്കള്‍ക്ക് ഉല്ലസിച്ചുനടക്കാന്‍ പറ്റിയ സ്ഥലങ്ങളാണ് റിസോര്‍ട്ടില്‍.

സ്വിസ് യാത്രികര്‍
സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ളവരാണ് ഇവിടെ സൈക്കിള്‍ ചവിട്ടിപ്പോകുന്ന ഈ താമസക്കാര്‍.

ജര്‍മനിയില്‍ നിന്നും
ജര്‍മനിയില്‍ നിന്നും വന്ന ഈ താമസക്കാരന്‍ ഗിറ്റാര്‍ വായിക്കുന്നത് നോക്കൂ. ആറ് മാസത്തിലധികമായി കക്ഷി ഇവിടെയുണ്ട്.

റിട്ടയര്‍മെന്റിന് ശേഷം
ജോലി റിട്ടയര്‍ ചെയ്ത ശേഷം സുഖജീവിതം ആസ്വദിക്കാന്‍ പറ്റിയ സ്ഥലം തന്നെ അല്ലേ












Click it and Unblock the Notifications