കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ 68.75ലേക്ക്, ഓഹരി വിപണി കൂപ്പുകുത്തി

Google Oneindia Malayalam News

മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ് തുടരുന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ ഡോളറിനെതിരേ രൂപയുടെ മൂല്യം 68.75ലേക്ക് താഴ്ന്നു. കറന്‍സിയുടെ പതനം ഓഹരി വിപണിയിലും ശക്തമായി പ്രതിഫലിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ 480ല്‍ അധികം പോയിന്റ് താഴോട്ടിറങ്ങി. നിഫ്റ്റി 160 പോയിന്റോളം നഷ്ടത്തിലാണ് വില്‍പ്പന നടത്തി കൊണ്ടിരിക്കുന്നത്.

രൂപയ്ക്ക് സമീപകാലത്തുണ്ടായ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നാണ് ബുധനാഴ്ച അനുഭവപ്പെട്ടത്. 2013ല്‍ മാത്രം 20 ശതമാനം മൂല്യതകര്‍ച്ചയാണ് ഇന്ത്യന്‍ നാണയത്തിന് ഉണ്ടായിട്ടുള്ളത്. രൂപയുടെ കാര്യത്തിലുള്ള ആശങ്ക മൂലം സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ പലരും സ്വര്‍ണത്തിലേക്ക് തിരിയുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. മഞ്ഞ ലോഹത്തിന് ഡിമാന്റ് കൂടുന്നതോടു കൂടി ഇറക്കുമതി വര്‍ദ്ധിയ്ക്കും. ഇതോടെ വീണ്ടും ഡോളറിനുള്ള ഡിമാന്റാണ് കൂടുന്നത്. സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നെങ്കിലും അതൊന്നും ഫലപ്രദമായില്ല.

Rupee

ഇറക്കുമതിയ്ക്ക് ആനൂപാതികമായ കയറ്റുമതി നടക്കാത്തതാണ് ഈ മൂല്യച്യുതിയ്ക്ക് പ്രധാനകാരണം. ഭക്ഷ്യ സുരക്ഷാബില്‍ പാസ്സായതും രൂപയെ പ്രതികൂലമായി ബാധിയ്ക്കും. ധനകമ്മി ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് ഇന്ത്യയെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അമേരിക്കന്‍ ഓഹരി വിപണിയിലെ അനുകൂല കാലാവസ്ഥ മുതലാക്കി ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പിന്‍വാങ്ങുന്നതും രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. നേരിട്ടുള്ള വിദേശനിക്ഷപത്തിന് സര്‍ക്കാര്‍ കൊണ്ടു വന്ന നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചു.

സിറിയയ്‌ക്കെതിരേ അമേരിക്ക ആക്രമണം നടത്തുമെന്ന ആശങ്കയും സജീവമാണ്. യുദ്ധമുണ്ടായാല്‍ അത് എങ്ങനെ സാമ്പത്തികമേഖലയെ ബാധിക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ എമര്‍ജിങ് മാര്‍ക്കറ്റുകളില്‍ നിന്നു പിന്‍വാങ്ങുകയാണ് സുരക്ഷിതമായ മാര്‍ഗ്ഗമെന്ന് പലരും ചിന്തിക്കുന്നു.

English summary
The rupee hit a new record low on Wednesday, it breached past 67 mark against the US dollar. The rupee on Wednesday opened at 66.90 vs US dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X