14വിദ്യാര്‍ഥികളെ പീഡിപ്പിച്ച വാര്‍ഡന്‍ അറസ്റ്റില്‍

നാലു വയസ്സു മുതല്‍ പതിനാല് വയസ്സു വരയെുള്ള കൊച്ചു പെണ്‍കുട്ടികളെയാണ് വാര്‍ഡന്‍ തന്റെ പീഡനത്തിന് ഇരകളാക്കിയത്. ഇതില്‍ പതിമൂന്ന് വയസ്സുള്ള കുട്ടിയെ തന്നെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
പീഡനത്തെ കുറിച്ച് സ്‌കൂളില്‍ പരാതിപ്പെട്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലത്രെ. ഒടുവില്‍ പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ നീണ്ട പീഡന രഹസ്യം പുറത്താകുന്നത്.
ലിക് ബാലിയ എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഹോസ്റ്റലില്‍ ആകെ 400 വിദ്യാര്‍ഥികളാണ് ഉള്ളത്. ഇതേ സ്‌കൂളിലെ ഒരദ്ധ്യാപകന്‍ കൂടിയാണ് പ്രതി. പീഡന രഹസ്യം പുറത്തായതോടെ പ്രതിക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിദ്യാര്‍ത്ഥികളും ജില്ലാ പൊലീസ് മേധാവിയുടെ വീട് വളഞ്ഞിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications