എഫ്ബി പ്രശ്‌നം: പെണ്‍കുട്ടിയെ തീയിട്ടു
അലഹബാദ്: ഫേസ്ബുക്ക് ബന്ധങ്ങള്‍ മൂലം വഴിതെറ്റിപ്പോയവരെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ ഫേസ് ബുക്കില്‍ മറ്റൊരാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന് ഒരു പെണ്‍കുട്ടിയെ തീയിട്ട് കൊല്ലാന്‍ നോക്കിയാലോ?
ഇങ്ങനെ ഒരു സംഭവം നടന്നു കഴിഞ്ഞു. അലഹബാദിലാണ് എല്ലാ ഫേസ്ബുക്ക് ആരാധകരേയും ഞെട്ടിച്ചുകൊണ്ടുള്ള ഈ തീക്കൊളുത്തല്‍ നടന്നത്.

അലഹബാദ് സര്‍വ്വകലാശാലയിലെ 22 കാരിയായ വിദ്യാര്‍ത്ഥിനിക്കാണ് പൊള്ളലേറ്റത്. സര്‍വ്വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് ആക്രമിച്ചത് . പാറ്റ്‌നയിലെ മസൗരി ഗ്രാമമാണ് പെണ്‍കുട്ടിയുടെ സ്വദേശം. ഇതേ ഗ്രമാത്തിലെ തന്നെ താമസക്കാരനാണ് അക്രമിയും
സര്‍വ്വകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ വച്ചാണ് സംഭവം നടന്നത്. പെണ്‍കുട്ടിക്ക് 20 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
വിശാന്ത് എന്നാണ് അക്രമിയുടെ പേര്. പെണ്‍കുട്ടിക്ക് തീ കൊളുത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ഇയാള്‍ പിടിയിലായത്.
ഫേസ്ബുക്കില്‍ മറ്റൊരു പുരുഷന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതാണ് വിശാന്തിനെ ചൊടിപ്പിച്ചതെന്ന് പറയുന്നു. ഇക്കാര്യം പറഞ്ഞ് രണ്ട് പേരും തമ്മില്‍ വാക്കു തര്‍ക്കമായി. ഉടന്‍ തന്നെ വിശാന്ത് കയ്യില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ മുക്കിയ ടീ ഷര്‍ട്ട് പുറത്തെടുത്ത് കത്തിച്ച് പെണ്‍കുട്ടിയുടെ ദേഹത്തേക്കിടുകയായിരുന്നു. സുശാന്തിനും ചെറുതായി പൊള്ളലേറ്റിട്ടുണ്ട്.












Click it and Unblock the Notifications