കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കെട്ടിടം തകര്‍ന്ന് അഞ്ചു മരണം

Google Oneindia Malayalam News

വഡോദര: ഗുജറാത്തില്‍ ഏഴുനിലയുള്ള രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു. 40ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഗുജറാത്തിലെ വഡോദര ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.

എട്ടുപേരെ ഇതിനകം രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്- കലക്ടര്‍ വിനോദ് റാവു അറിയിച്ചു.

Baroda

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാബിനറ്റ് റാങ്കുള്ള രണ്ട് മന്ത്രിമാരെ സംഭവസ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ആദ്യത്തെ കെട്ടിടം തകര്‍ന്ന് 20 മിനിറ്റിനുള്ളില്‍ തന്നെയായിരുന്നു രണ്ടാമത്തെ കെട്ടിടവും തകര്‍ന്നത്. ഇതില്‍ ഒരു കെട്ടിടം കാലിയായിരുന്നതാണ് മരണസംഖ്യ കുറച്ചത്. രണ്ടാമത്തെ കെട്ടിടത്തില്‍ 12ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

ആദ്യത്തെ കെട്ടിടം തകര്‍ന്ന ഉടന്‍ തന്നെ രണ്ടാമത്തെ കെട്ടിടം കാലിയാക്കാന്‍ സാധിച്ചു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കെട്ടിടങ്ങളാണിവ. ബറോഡ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വക കെട്ടിടങ്ങളാണ് തകര്‍ന്നത്.

English summary
Five people died after two seven-storey buildings collapsed in Vadodara district of Gujarat early on Wednesday morning. At least 35-30 people are believed to have been trapped under the debris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X