പിടികിട്ടാത്ത പശ്ചിമേഷ്യന്‍ രാഷ്ട്രീയം
പശ്ചിമേഷ്യയിലെ രാഷ്ട്രീയം ആകെ കലങ്ങി മറിഞ്ഞതാണ്. ചിന്തിക്കുമ്പോള്‍ ഒരെത്തും പിടിയും കിട്ടാത്ത രാഷ്ട്രീയസമവാക്യങ്ങളാണ് ഇവിടെയുള്ളത്.
1 ഇറാന്‍ സിറിയന്‍ ഭരണാധികാരിയായ അസാദിനെ പിന്തുണയ്ക്കുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അസാദിനെ എതിര്‍ക്കുന്നു.

2 അസാദ് മുസ്ലീംബ്രദര്‍ഹുഡിനെതിരാണ്. മുസ്ലീം ബ്രദര്‍ഹുഡും ഒബാമയും ഈജിപ്തിലെ ജനറല്‍ സിസിയെ എതിര്‍ക്കുന്നു. അതേ സമയം ഗള്‍ഫ് രാജ്യങ്ങള്‍ സിസിയെ അനുകൂലിക്കുന്നു. അതിനര്‍ത്ഥം അവര്‍ മുസ്ലീം ബ്രദര്‍ഹുഡിനെതിരാണെന്നല്ലേ?
3 ഇറാന്‍ ഹമാസിന് അനുകൂലമാണ്. പക്ഷേ, ഹമാസ് മുസ്ലീം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നു. ഒബാമ മുസ്ലീം ബ്രദര്‍ഹുഡിനെ അനുകൂലിയ്ക്കുന്നു. അതേ സമയം ഹമാസിനെ അമേരിക്ക എതിര്‍ക്കുന്നു.
4 ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും അമേരിക്കന്‍ പക്ഷത്താണ്. തുര്‍ക്കി അമേരിക്കയ്‌ക്കൊപ്പമല്ല. പക്ഷേ, അസാദിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പമാണ്. ഈജിപ്തിലെ കാര്യമെടുത്താല്‍ തുര്‍ക്കി നേരെ തിരിച്ചാണ്.
5 അമേരിക്കയുടെ പശ്ചിമേഷ്യയിലെ താവളമാണ് ഖത്തര്‍. ഇതേ രാജ്യത്താണ് അല്‍ജസീറയെന്ന അമേരിക്കന്‍ വിരുദ്ധ ചാനലിന്റെ ആസ്ഥാനം.












Click it and Unblock the Notifications