പൊലീസിനെ തെറിവിളിച്ച സംഗീതയ്ക്ക് പിഴശിക്ഷ
തിരുവനന്തപുരം : സീരിയല്‍ നടി സംഗീത മോഹന് കോടതി പിഴശിക്ഷ വിധിച്ചു. ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ പരസ്യമായി അസഭ്യം പറഞ്ഞ കേസിലാണ് കോടതി സംഗീതയ്ക്ക് 200 രൂപ പിഴ വിധിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി-3 ആണ് സംഗീതയ്‌ക്കെതിരായ കേസില്‍ വിധി പറഞ്ഞത്.
മ്യൂൂസിയം എല്‍എംഎസ് ജങ്ഷനില്‍ സീബ്രാവര കടന്നുനിര്‍ത്തിയ സംഗീതയുടെ വാഹനം പൊലീസ് തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതയായ നടി ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞുവെന്നാണ് കേസ്. കേസില്‍ സംഗീത അഭിഭാഷന്‍ മുഖേന കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്നാണ് പഴ അടയ്ക്കാന്‍ കോടതി വിധിച്ചത്.

ഇതിന് മുമ്പും മദ്യപിച്ച് അമിതവേഗത്തില്‍ നഗരത്തിലൂടെ വാഹനമോടിച്ചതിന്റെ പേരില്‍ സംഗീതയ്ക്ക് പിഴയടയ്‌ക്കേണ്ടിവന്നിട്ടുണ്ട്. ഇവര്‍ ഓടിച്ച കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications