നടിയെ പീഡിപ്പിക്കാന്‍ശ്രമം; മിമിക്രിതാരം പിടിയില്‍
തിരുവനന്തപുരം: സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് മിമിക്രി താരങ്ങള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്താണ് സംഭവം. സീരിയല്‍ നടിയും ടി വി ചാനലുകളിലെ അവതാരകയുമായ പത്തൊമ്പതുകാരിയാണ് പീഡനശ്രമത്തിന് ഇരയായത്. അറസ്റ്റിലായവരില്‍ ഒരാള്‍ നടിയുടെ നാട്ടുകാരനായ മധു എന്നയാളാണ് എന്നും റിപ്പോര്‍ട്ടുണ്ട്.
ഷൂട്ടിംഗിന് വേണ്ടി എന്ന വ്യാജേന പുരുഷന്മാര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിനിയാണ് നടി. നടി തിരുവനന്തപുരത്ത് വരുമ്പോള്‍ മധുവാണത്രെ താമസസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ലൊക്കേഷനില്‍ കൊണ്ടുപോകുകയും മറ്റും ചെയ്തിരുന്നത്.

സീരിയലില്‍ നല്ലൊരു അവസരമുണ്ട് എന്ന് പറഞ്ഞ് വീട്ടില്‍ കൊണ്ടുവന്ന ശേഷം ഇന്ന് ഷൂട്ടിംഗില്ല എന്നും ഒരു ദിവസം ഇവിടെ കഴിഞ്ഞിട്ട് പോകാം എന്നും നടിയോട് പറഞ്ഞത്രെ. അല്‍പസമയത്തിന് ശേഷം മധുവിന്റെ കൂട്ടുകാരും വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.
നടി ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടി അക്രമികളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. നേമം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ കൈയ്യിലേല്‍പ്പിക്കുന്നതിന് മുന്‍പായി നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications