കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറ്റയെ വളര്‍ത്തുന്ന പയ്യന്‍, കൈ നിറയെ കാശ് ?

  • By Meera Balan
Google Oneindia Malayalam News

cockroach
ലാന്‍സിംഗ്: മിഷിഗണിലെ ഡിയര്‍ബോണ്‍ യൂണിവേഴ്‌സിറ്റിലെ വിദ്യാര്‍ഥിയായ കെയില്‍ കണ്ടിലിയാന് വളരെ വ്യത്യസ്തമായ ഒരു ഹോബിയുണ്ട്. 20 കാരനായ ഈ പയ്യന് പാറ്റകളോട് വല്ലാത്തൊരു ഇഷ്ടം . ഇഷ്ടം തോന്നിയപ്പോള്‍ അവന്‍ പാറ്റകളെ വളര്‍ത്താന്‍ തുടങ്ങി, ഇപ്പോള്‍ രണ്ട് ലക്ഷത്തോളം പാറ്റകള്‍ കെയിലിന്റെ വീട്ടിലുണ്ട്. പാറ്റ പ്രേമം കൊണ്ട് വീട് നിറയെ പാറ്റകളും അവയെ വളര്‍ത്താന്‍ ഉപയോഗിയ്ക്കുന്ന കൂടുകളും തന്നെയാണ്. തന്റെ കൊളെജില്‍ നടന്ന ഒരു പ്രദര്‍ശനത്തില്‍ നിന്നാണ് കെയിലിന് പാറ്റയോട് ഇഷ്ടം തോന്നുന്നത്. ആ ഇഷ്ടം അമ്മയോട് പറഞ്ഞു. മാതാപിതാക്കള്‍ കെയിലിന് പൂര്‍ണ പിന്തുണ നല്‍കിയതോടെ വീടൊരു പാറ്റ വീടായി.

വെള്ളത്തില്‍ കാണപ്പെടുന്ന പാറ്റകള്‍ ഉള്‍പ്പടെ 4,000 ഇം പാറ്റകള്‍ കെയിലിന്റെ കൈവശം ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. മൃഗങ്ങളേയും പക്ഷികളേയും മാത്രം വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് അധികം ആളുകളാണ്. എന്നാല്‍ പ്രാണികളോടുള്ള കെയിലിന്റെ ഇഷ്ടമാണ് അയാളെ വ്യത്യസ്തനാക്കുന്നത്. എന്നാല്‍ പാറ്റകള്‍ പലപ്പോഴും അനുസരണക്കേട് കാട്ടി ഈ പയ്യന് പണി കൊടുത്തിട്ടുണ്ട്.എന്നാല്‍ ഈ പ്രാണികളോടുള്ള ഇഷ്ടം കാരണം ഒരിയ്ക്കലും ഈ ഹോബി അവസാനിപ്പിയ്ക്കാന്‍ കെയിലിന് കഴിയുന്നില്ല.

പല അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും ഈ യുവാവിന് ലഭിച്ചിട്ടുണ്ട്. വേറിട്ട ഈ ഹോബിയില്‍ നിന്ന് ഇഷ്ടം പോലെ കാശും പയ്യന്‍സ് സമ്പാദിയ്ക്കുന്നുണ്ട്. 10 മുതല്‍ പതിനഞ്ച് വര്‍ഷം വരെ ജീവിയ്ക്കുന് നഭീമന്‍ പാറ്റകള്‍ (റൈനോ റോച്ചസ്) ഇയാളുടെ കൈവശം ഉണ്ട്. ഇത്തരം ഒരു പാറ്റയെ വിറ്റാല്‍ 10,000 മുതല്‍ 15,000 രൂപ വരെ കിട്ടും.

English summary
Kyle Kandilian, a 20-year-old student from Dearborn, Michigan, has a very unusual hobby – he enjoys raising cockroaches as pets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X