കാമുകിയുടെ ഫേസ്ബുക്ക് ചതിച്ചു; കള്ളന്‍ പിടിയില്‍

തെക്കന്‍ ഇറ്റലിയിലെ പാലിനുറോയിലെ ഒരു റിസോര്‍ട്ടില്‍ കോക്ടെയിലും നുണഞ്ഞിരിക്കവേയാണ് കൊള്ളത്തലവനായ മൈക്കല്‍ ഡി നാര്‍ഡോ പോലീസിന്റെ പിടിയിലായത്. 34 കാരനായ ഇയാള്‍ പോലീസിനെ പറ്റിച്ച് ഒളിച്ചുനടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായത്രെ. ഫോണ്‍വരെ ചോര്‍ത്തി നോക്കിയിട്ടും കക്ഷി എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
വെക്കേഷന് പോകുന്ന വിവരം സ്റ്റാറ്റസ് മെസേജിലൂടെ അപ്‌ഡേറ്റ് ചെയ്ത 26 കാരി കാമുകിയാണ് മൈക്കലിന് പാരയായത്. 'ഞങ്ങള്‍ ഒരു വെക്കേഷന് പോകുന്നു. ആരും ഇത് നശിപ്പിക്കില്ലെന്ന് കരുതട്ടെ എന്നായിരുന്നു ആളുടെ സ്റ്റാറ്റസ് മേസേജ്. മൈക്കലിനെ ഒളിച്ചുകഴിയാന്‍ സഹായിച്ച കുറ്റത്തിന് കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേപ്പിള്‍സിലെ മാഫിയയുടെ തലവനാണ് മൈക്കല്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളില്‍ നിന്നും രണ്ടായിരം യൂറോയും പോലീസ് പിടിച്ചെടുത്തു. 2012 മുതല്‍ പോലീസ് ഇയാളെ തിരഞ്ഞുനടക്കുകയായിരുന്നത്രെ.












Click it and Unblock the Notifications