Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാനത്തിനുള്ള അന്താരാഷ്ട്ര സമ്മാനം മലാലയ്ക്ക്

ഹേഗ്: കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര സമാധാന സമ്മാനം മലാല യൂസഫ് സായിക്ക്. പാകിസ്താന്‍കാരിയായ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി വാദിച്ചതിനാണ് താലിബാന്‍ അക്രമിച്ചത്. കഴിഞ്ഞ് ഒക്ടോബര്‍ മാസത്തില്‍ താലിബാന്‍ മലാലയെ വെടിവെച്ചു. എന്നാല്‍ ബ്രിട്ടന്‍ മലാലയെ ഏറ്റെടുക്കുകയും ചികിത്സ നടത്തുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടിയ ഭീകരവാദികളെ പേടിയ്ക്കാതെ പ്രവര്‍ത്തിച്ചതിനാണ് കിഡ്‌സ് റൈറ്റ് എന്ന സംഘടന മലാലയ്ക്ക് സമാധാനത്തിനുള്ള അന്താരാഷ്ട്ര സമ്മാനം നല്‍കുന്നത്.

Malala

16 കാരിയായ മലാലയ്ക്ക് സമ്മാനം നല്‍കുന്നത് 2011 ലെ നൊബേല്‍ സമ്മാനം ലഭിച്ച ടവക്കോള്‍ കര്‍മാന്‍ ആണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് യെമനിലെ മാധ്യമപ്രവര്‍ത്തകയായ ടവക്കോളിന് നൊബേല്‍ സമ്മാനം ലഭിയ്ക്കുന്നത്. ലോകത്ത് വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് മാലാല ശബ്ദമുയര്‍ത്തിയതെന്ന് കിഡ്‌സ് റൈറ്റ് പ്രവര്‍ത്തകര്‍.

താലിബാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മലാല യുഎന്‍ ല്‍ ജൂലൈ മാസത്തില്‍ നടത്തിയ പ്രസംഗം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിന് മലാലയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്ക് സമാധാനത്തിനുള്ള അന്താരാഷ്ട്ര സമ്മാനം നല്‍കാന്‍ നേതൃത്വം നല്‍കുന്നത് ഡച്ചിലെ കിഡ്‌സ് റൈറ്റ് എന്ന സംഘടനയാണ്. സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് ആണ് 2005 ല്‍ സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+