ട്വിറ്ററും ന്യൂയോര്‍ക്ക് ടൈംസും ഹാക്ക് ചെയ്തു
ന്യൂയോര്‍ക്ക്: പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ട്വിറ്ററും അമേരിക്കയിലെ പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തു.2013 ആഗസ്റ്റ് 28 ചൊവ്വാഴ്ചയാണ് സൈബര്‍ ആക്രമണം ഉണ്ടായത്.
ഹാക്കിങിന് പിന്നില്‍ തങ്ങളാണെന്ന് സിറിയന്‍ ഇലക്ട്രോണിക് ആര്‍മി എന്നറിയപ്പെടുന്ന ഹാക്കര്‍ സംഘം അറിയിച്ചു. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ ആസ്സാദിനെ പിന്തുണക്കുന്ന ഗ്രൂപ്പ് ആണിത്. സിറിയയില്‍ അമേരിക്ക സൈനിക നടപടിക്ക് തയ്യാറാകുന്നു എന്ന വാര്‍ത്തളുടെ പശ്ചാത്തലത്തിലായിരുന്നു സൈബര്‍ ആക്രമണം.

മീഡിയ ഈസ് ഗോയിങ് ഡൗണ്‍, ട്വിറ്റര്‍, ആര്‍ യു റെഡി എന്നീ സന്ദേശങ്ങളാണ് സിറിയന്‍ ഇലക്‌ട്രോണിക് ആര്‍മിയുടെ ട്വിറ്റര്‍ അക്കണ്ടില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഡിഎന്‍എസി(ഡൊമെയ്ന്‍ ലെയിം സിസ്റ്റ്ം) നെ ലക്ഷ്യമാക്കിയായിരുന്നു ഇലക്ട്രോണിക് ആര്‍മിയുടെ ആക്രമണം.
ഹായ് ട്വിറ്റര്‍, നിങ്ങളുടെ ഡൊമെയ്ന്‍ നോക്കൂ... അതിപ്പോള്‍ എസ്ഇഎ(സിറിയന്‍ ഇലക്ട്രോണിക് ആര്‍മി)യുടെ കയ്യിലാണ്. എന്ന സന്ദേശമാണ് ഹാക്ക് ചെയ്യപ്പെട്ട ഉടന്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ട്വിറ്റര്‍ അക്കൗണ്ട് ഉള്ളവരുടെ സ്വകാര്യ വിവരങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ഹാക്കിങ് പ്രശ്‌നങ്ങള്‍ ട്വിറ്ററിലെ വിദഗ്ധര്‍ പരിഹരിക്കുകയും ചെയ്തു.












Click it and Unblock the Notifications