കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്കിനെ തകര്‍ക്കാന്‍ വൈറസ്?

  • By Meera Balan
Google Oneindia Malayalam News

റോം: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്ക് അക്കൗണ്ട് നശിപ്പിയ്ക്കുന്ന തരത്തില്‍ വൈറസ് സോഫ്ട് വെയറുകള്‍ പ്രചരിയ്ക്കുന്നു. വൈറസ് വീഡിയോയാണ് ഇത്തത്തില്‍ പ്രചരിയ്ക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലോ ഇമെയിലിലോ ആണ് ഇവയുടെ ലിങ്ക് അയക്കുക. ഇതില്‍ ക്ളിക്ക് ചെയ്താല്‍ ഫേസ് ബുക്ക് അക്കൗണ്ട് നഷ്ടമാകും. വെബ് ബ്രൗസറുകളേയും തകര്‍ക്കാന്‍ കഴിവുള്ള ഈ വൈറസ് വളരെയധികം അപകടകാരിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

Facebook

ഇറ്റലിയിലെ ഒരു സ്വകാര്യ സെക്യൂരിറ്റി റിസര്‍ച്ച് കമ്പനിയിലെ ഗവേഷകരാണ് വൈറസ് പ്രചരിയ്ക്കുന്ന വിവരം അറിയിച്ചത്. ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നോ മറ്റോ ടാഗ് ചെയ്ത ലിങ്ക് ആണെന്ന കാട്ടി നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ടിലേയ്ക്ക് വൈറസ് സോഫ്ട് വെയര്‍ അയയ്ക്കും. ഈ ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ മറ്റൊരു വെബ് സൈറ്റിലേയ്ക്കുള്ള ലിങ്ക് ഉണ്ടാകും.

ഈ സൈറ്റില്‍ എത്തിയാല്‍ ഉടന്‍ അവര്‍ ആവശ്യപ്പെടുന്ന വീഡിയോ ടൗണ്‍ലോഡ് ചെയ്യേണ്ടി വരും. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ മാത്രമ്ലല കന്പ്യൂട്ടറില്‍ ശേഖരിച്ച് വച്ചിരിയ്ക്കുന്ന രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടയുള്ളവ ഇത്തരം ചാര സോഫ്ടവെയറുകള്‍ സ്വന്തമാക്കും.

ഒരു മണിയ്ക്കൂറില്‍ 40,000 കന്പ്യൂട്ടറുകളെ തകര്‍ക്കാന്‍ വരെ ഇവയ്ക്ക് കഴിയുമെന്നാണ് ഗവേഷകനായ കാര്‍ലോ ഡി മിഷേലി പറയുന്നത്. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിയ്ക്കുന്നവരെയാണ് പ്രധാനമായും വൈറസ് ആക്രമിയ്ക്കുക

English summary
A malicious software that is posing itself as a video circling the social platform facebook, can hack your facebook account and web browsers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X