കേന്ദ്ര സേനകളില്‍ നിന്ന് കൊഴിഞ്ഞുപോക്ക്
മുംബൈ: കേന്ദ്ര പോലീസ് സേനകളില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്കെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ 35,473 പേരാണ് കേന്ദ്ര സേനകളില്‍ നിന്ന് സ്വയം വിരമിച്ചത്.
സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി അസ്സം റൈഫിള്‍സ് എന്നിവയില്‍ നിന്നാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്രയും പേര്‍ സ്വയം വിരമിച്ചത്.ബിഎസ്എഫില്‍ നിന്നാണ് ഏറ്റവും അധികം പേര്‍ വിരമിച്ചത്. 15,990 പേര്‍. സിആര്‍പിഎഫില്‍ നിന്ന് 11,406 പേരും, സിഐഎസ്എപില്‍ നിന്ന് 3,225 പേരും അസ്സം റൈഫിള്‍സില്‍ നിന്ന് 2,198 പേരും സ്വയം വിരമിച്ചു. ഐടിബിപിയില്‍ നിന്ന് 1,333 പേരും എസ്എസ്ബിയില്‍ നിന്ന് 1,321 പേരും സ്വയം പിരിഞ്ഞുപോയിട്ടുണ്ട്.

ഈ കണക്ക് പ്രകാരം പ്രതിനിദം അമ്പ് പേര്‍ സേനകളില്‍ നിന്ന് സ്വയം വിരമിച്ചിട്ടുണ്ട്. മൊത്തം സേനയുടെ അഞ്ച് ശതമാനം വരും ഇത്തരത്തില്‍ വിരമിച്ചവര്‍.എല്ലാ കേന്ദ്ര സേനകളിലും കൂടി 7.5 ലക്ഷം പേരാണ് ഉള്ളത്.
കുടുംബ പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കാണിച്ചാണ് സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷകള്‍ മിക്കവയും ലഭിച്ചതെന്ന് കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ് പാര്‍ലമെന്റില്‍ അറിയിച്ചു. യഥാര്‍ത്ഥത്തില്‍ കേന്ദ്ര സേനയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരാജയമാണ് ഇത് കാണിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രശ്‌നങ്ങള്‍ അവധാനതയോടെ പഠിച്ചും , സേനാംഗങ്ങളുടെ പരാതികള്‍ പരിഗണിച്ചും മൊത്തത്തില്‍ ഒരു അഴിച്ച് പണിക്ക് ഒരുങ്ങുകയാണെന്ന് മന്ത്രി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications