കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീരിയല്‍ നടിയെ നടുറോഡിലിട്ട് കള്ളന്‍മാര്‍ തല്ലി

  • By Meera Balan
Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ സീരിയല്‍ നടിയ്ക്ക് നേരെ അക്രമം. ലവ് ലീന്‍ കൗര്‍ (23) എന്ന സീരിയല്‍ നടിയെയാണ് ആളുകള്‍ നോക്കി നില്‍ക്കെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പൊതിരെ തല്ലിയത്. തന്റെ പഴ്‌സ് തട്ടിയെടുത്ത അക്രമിയെ പിന്തുടര്‍ന്ന് പിടകൂടുന്നതിനിടയിലാണ് നടിയ്ക്ക് നേരെ അക്രമം ഉണ്ടായത്. എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു ആളുകള്‍. ആരും തന്നെ പ്രശനത്തില്‍ ഇടപെടുകയോ നടിയെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുകയോ ചെയ്തില്ല.

Loveleen Kaur

ഓട്ടോ റിക്ഷയില്‍ യാത്രചെയ്യുന്നതിനിടെയാണ് ഒരു യുവാവ് നടിയുടെ പഴ്‌സ് തട്ടിയെടുത്തത്. ഓട്ടോയില്‍ നിന്ന് പുറത്തിറങ്ങി നടി പഴ്‌സിനായി മോഷ്ടാവിന്റഎ പിന്നാലെ പാഞ്ഞു. ഏറെ നേരത്തിനൊടുവില്‍ നടി മോഷ്ടാവിനെ പിടികൂടി. എന്നാല്‍ ഇയാള്‍ യുവതിയെ മര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. ഇയാളുടെ രണ്ട് സുഹൃത്തുക്കളും ഒപ്പം കൂടുകയും നടിയെ പൊതിരെ തല്ലുകയും ചെയ്തു.

നടിയുടെ നിലവിളി കേട്ടെത്തിയ പൊലീസാണ് പ്രതികളെ പിടിച്ചത്. രണ്ട് പ്രതികള്‍ പിടിയിലായി. എന്നാല്‍ മൂന്നാമന്‍ ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയ്ക്ക് പരുക്കേറ്റു. കഴിഞ്ഞ ആഴചയാണ് ഇരുപത്തി രണ്ട് കാരിയായ ഫോട്ടോജേര്‍ണലിസ്റ്റ് മുംബൈയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്

English summary
The victim was identified as Loveleen Kaur, a 20-something actor who is a popular face on the small screen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X