കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വീറ്റ് വിവാദമായി; ചേതന്‍ ഭഗത് പോസ്റ്റ് കത്തിച്ചു

Google Oneindia Malayalam News

chetan bhagat
ദില്ലി: പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ചേതന്‍ ഭഗത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് വിവാദമാകുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ഭഗത് പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും വിവാദം കെട്ടടുങ്ങുന്നില്ല. രൂപയുടെ വിലയിടിവിനെ കളിയാക്കിയായിരുന്നു ചേതന്റെ വിവാദപോസ്റ്റ്.

എന്നെ ബലാത്സംഗം ചെയ്യുന്നതില്‍ ശിക്ഷിക്കാന്‍ ആരുമില്ലേ എന്നായിരുന്നു മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററില്‍ ചേതന്‍ ഭഗത് എഴുതിയത്. രാജ്യത്തെ പ്രധാനപ്രശ്‌നങ്ങളായ രൂപയുടെ തകര്‍ച്ചയെയും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളെയും ഹാസ്യവല്‍ക്കരിക്കുകയാണ് ചേതന്‍ എന്നാണ് വിമര്‍ശകരുടെ ആരോപണം.

സംഭവം വിവാദമായതോടെ ട്വിറ്റര്‍ പോസ്റ്റ് ചേതന്‍ ഭഗത് പിന്‍വലിച്ചു. രൂപയുടെ തകര്‍ച്ചയെ താന്‍ ആലങ്കാരികമായി വിവരിച്ചതാണ് എന്ന് വിശവദീകരണവും നല്‍കി. എന്നാല്‍ നിലവിലെ ട്രന്‍ഡിനെ കളിയാക്കിയ എഴുത്തുകാരനെ വായനക്കാര്‍ക്ക് മനസ്സിലായില്ല. ന്യൂ ജനറേഷന്‍ എഴുത്തുകാരില്‍ ശ്രദ്ധേയനായ ചേതന്‍ ഭഗത്തിനെ ട്വിറ്ററില്‍ 20 ലക്ഷത്തോളം പേര്‍ പിന്തുടരുന്നുണ്ട്.

ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ്, വണ്‍ നൈറ്റ് അറ്റ് കോള്‍ സെന്റര്‍, ഫൈവ് പോയിന്റ് സംവണ്‍, റവല്യൂഷന്‍ 2020, 2 സ്‌റ്റേറ്റ്‌സ് തുടങ്ങിയ നോവലുകളിലൂടെ യുവ ഇന്ത്യയുടെ എഴുത്തുകാരന്‍ എന്ന് പേരുകേട്ട ചേതനില്‍ നിന്നാണ് ഇത്തരമൊരു പരാമര്‍ശം എന്നതും ശ്രദ്ധേയമായി.

English summary
Novelist Chetan Bhagat courted controversy for his tweet on the Rupee and was slammed by followers and critics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X