Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വിട്ടാല്‍ മോഡിയെ ഹസാരെ പിന്തുണക്കും

വാഷിംഗ്ടണ്‍: അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ പ്രശസ്തനായ അണ്ണാ ഹസാരെ നരേന്ദ്രമോഡിയെ പിന്തുണയ്ക്കാന്‍ തയ്യാര്‍. പക്ഷേ അതിന് അദ്ദേഹം പറയുന്ന മാര്‍ഗം പക്ഷേ കുറച്ച് കഠിനമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡി ബി ജെ പി വിടണം. രണ്ടാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ബി ജെ പി വിട്ടുവന്നാല്‍ നരേന്ദ്രമോഡിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കിയത്.

രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണക്കില്ല എന്ന നയത്തിന്റെ ഭാഗമായാണ് അണ്ണാ ഹസാരെ നരേന്ദ്ര മോഡിയോട് ബി ജെ പി വിട്ടുവരാന്‍ പറയുന്നത്. അല്ലാതെ ബി ജെ പിയോട് ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുകള്‍ അദ്ദേഹം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിദ്ധീകരണത്തില്‍ വന്ന ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ പ്രതികരണം ആരാഞ്ഞെങ്കിലും ലഭ്യമായില്ല.

hazare-modi

മോഡി ആരാധകരെ വിഷമിപ്പിക്കാതെ തന്നെ തനിക്ക് മോഡിയോട് വിധേയത്വമൊന്നുമില്ല എന്ന് പ്രസ്താവിക്കാനുള്ള ശ്രമമാണ് അണ്ണാ ഹസാരെ നടത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മോഡി വര്‍ഗീയവാദിയല്ല എന്ന് പറഞ്ഞ അണ്ണാ ഹസാരെ പിന്നീട് അത് തിരുത്തിയിരുന്നു.

നരേന്ദ്രമോഡിയോ രാഹുല്‍ ഗാന്ധിയോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യരല്ല എന്ന അണ്ണാഹസാരെയുടെ പ്രസ്താവനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ നേരത്തെ പറഞ്ഞ ഈ അഭിപ്രായങ്ങള്‍ക്ക് കടകവിരുദ്ധമായാണ് പാര്‍ട്ടി വിട്ടുവന്നാല്‍ മോഡിയെ പിന്തുണയ്ക്കും എന്ന വാക്കുകള്‍ അണ്ണാ ഹസാരെയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+