കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രു രാജ്യത്തെ തകര്‍ക്കാന്‍ ഇന്ത്യയുടെ ഇ-ബോംബ്

  • By Soorya Chandran
Google Oneindia Malayalam News

DRDO
ഹൈദരാബാദ്: ശത്രു രാജ്യത്തിന്റെ വാത്താവിനിമയെ സംവിധാനങ്ങളെ തകര്‍ക്കാനുതകുന്ന പുതിയ സംവിധാനം ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രത്തില്‍ ഒരുങ്ങുന്നു.ഇ-ബോംബ്(ഇല്‌ക്ട്രോണിക് ബോംബ്) എന്ന് പേരിട്ടിരിക്കുന്ന ഉപകരണം പ്രതിരോധ മേഖലയില്‍ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാകും.

അതിശക്തമായ വൈദ്യുത കാന്തിക തരംഗങ്ങള്‍ കൊണ്ടാണ് ശത്രു സൈന്യത്തിന്റെ വാര്‍ത്താവിനിമയ ശൃംഘലകളും, വൈദ്യുത സര്‍ക്ക്യൂട്ടുകളും തകര്‍ക്കുക. യുദ്ധ മേഖലയില്‍ ശത്രുവിനെ നിരായുധരാക്കാന്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നശിപ്പിക്കുകയാണ് ഏറ്റവും എളുപ്പം.

ശത്രു രാജ്യത്തിന്റെ റഡാര്‍, വാര്‍ത്താവിനിമയ ശൃംഘല, സെന്‍സറുകള്‍ തുടങ്ങി എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും നിശ്ചമാക്കാന്‍ ശേഷിയുള്ളതായിരിക്കും ഇ-ബോംബ് എന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നു. ഹൈദരാബാദിലെ ഗവേഷണ കേന്ദ്രത്തിലാണ് ഇ-ബോബ് നിര്‍മ്മാണം പുരോഗമിക്കുന്നത്. രണ്ട് മൂന്ന് വഷര്‍ത്തിനുള്ളില്‍ ബോംബ് നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

ഇ- ബോംബില്‍ ഒതുങ്ങുന്നില്ല ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഗവേഷണങ്ങള്‍. പുതുതലമുറ ബോംബുകളുടെ നിര്‍മാണവും നടക്കുന്നുണ്ട്. സ്മാര്‍ട്ട് ബോംബുകള്‍. 100 കിലോമീറ്റര്‍ വരെ എത്തി ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള ബോംബുകള്‍ക്കായാണ് ഇപ്പോള്‍ ഗവേഷണങ്ങള്‍ നടക്കുന്നത്. ഏത് തരത്തിലുള്ള പോര്‍മുഖങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്നവയായിരിക്കും ഈ സ്മാര്‍ട്ട് ബോംബുകള്‍

English summary
The Defence Research and Development Organisation (DRDO) is developing an E-bomb which will emit electromagnetic shock waves that destroy electronic circuits and communication networks of enemy forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X