കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകൃഷ്ണണ ജയന്തി ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് രാജ്യത്ത് പലയിടത്തും ആഘോഷപരിപാടികള്‍ നടന്നു. കുട്ടികളെ കൃഷ്ണ വേഷത്തിലും ഗോപികാമരുടെ വേഷത്തിലുമൊക്കെ അണിയിച്ചൊരുക്കി നിരത്തിലൂടെ ഘോഷയാത്ര നടത്തുന്നത് ഇന്ത്യയില്‍ പലയിടങ്ങളിലും നടക്കുന്ന ആഘോഷമാണ്.

എന്നാല്‍ വളരെ രസകരമായ മത്സരങ്ങള്‍, ആചാരങ്ങള്‍, ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ എന്നിവ നടത്തിയും ജന്മാഷ്ടമി കൊണ്ടാടാറുണ്ട്. കൃഷ്ണന്റെ ജനനത്തെയാണ് ജന്മഷ്ടമിയിലൂടെ ആഘോഷിയ്ക്കുന്നത്. ഇന്ത്യയില്‍ പലയിടങ്ങളില്‍ നടന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍

ലളിത് പൂര്‍

ലളിത് പൂര്‍

നേപ്പാളിലെ ലളിത് പൂരില്‍ കൃഷ്ണ വേഷം കെട്ടിയ കുഞ്ഞിനെ ക്ഷേത്രത്തിലേയ്ക്ക് കൊണ്ട് വരുന്ന സ്ത്രീ. ആഗസ്റ്റ് 28 നായിരുന്നു ശ്രീകൃഷ്ണ ജയന്തി. ഹിന്ദു ദൈവമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമി അഥവാ ശ്രീകൃഷ്ണ ജയന്തി.

മഥുര

മഥുര

കൃഷ്ണന്റെ വേഷം ധരിച്ച കുട്ടികള്‍. ഈ കൂട്ടത്തില്‍ ഏറ്റവും നല്ല കൃഷ്ണന്‍ ആരാണെന്ന് കണ്ടെത്താനുള്ള മത്സരമാണ് നടക്കുന്നത്. ജന്മാഷ്ടമിയ്ക്ക് മുന്നോടിയായി ആഗസ്റ്റ് 27 നാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ജോധ്പൂര്‍

ജോധ്പൂര്‍

കൃഷ്ണനും ഗോപികമാരുമായി കുട്ടികള്‍ വേഷം കെട്ടിയപ്പോള്‍. ഗോക്കള്‍ക്ക് പുല്ല് കൊടുക്കാന്‍ മത്സരിയ്ക്കുന്ന കുട്ടികള്‍.

ബികനേര്‍

ബികനേര്‍

രാജസ്ഥാനിലെ ബികനേറിനല്‍ കൃഷ്ണവേഷത്തിലെത്തിയെ കുട്ടി.

വെണ്ണക്കള്ളന്‍

വെണ്ണക്കള്ളന്‍

മൊറാദബാദിലെ ഒരു സ്‌കൂളില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നടത്തിയ മത്സരത്തില്‍ നിന്ന്. വെണ്ണ മോഷ്ടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രണ്ട് കൃഷ്ണന്‍മാര്‍.

ഗുവാഹത്തി

ഗുവാഹത്തി

ഗുവാഹത്തിയില്‍ കൃഷ്ണവേഷം കെട്ടിയ കുട്ടികള്‍. ഈ കൃഷ്ണന്‍മാരുടെ നില്‍പ്പും നോട്ടവും കണ്ട് അദഭുതപ്പെടേണ്ട കൂട്ടത്തില്‍ സുന്ദരനായ കൃഷ്ണന്‍ ആരാണന്ന് കണ്ടെത്താന്‍ മത്സരിയ്ക്കുകയാണിവര്‍

ജയ്പ്പൂര്‍

ജയ്പ്പൂര്‍

ലാദ്‌ലി ഭായ് ക്ഷേത്രത്തില്‍ കൃഷ്ണന് അഭിഷേകം നടത്തുന്ന പൂജാരിമാര്‍. ജന്മാഷ്ടമിയോട് അനുബന്ധിച്ച് നടന്ന പ്രത്യേക പൂജയ്ക്കിടെ പകര്‍ത്തിയ ദൃശ്യം

മഥുരയിലെ കണ്ണന്‍

മഥുരയിലെ കണ്ണന്‍

കൃഷ്ണന്റെ ജന്മദേശമായി അറിയപ്പെടുന്നത് ഉത്തര്‍പ്രദേശിലെ മഥുരയെയാണ്. മഹാന്ത് നിര്‍ത്യ ഗോപാല്‍ദാസ് കൃഷ്ണനെ ആരതി ഉഴിയുന്നു.

പുണ്യസ്‌നാനം

പുണ്യസ്‌നാനം

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് യമുനാ നദിയില്‍ കുളിയ്ക്കുന്ന ഭക്തര്‍. മഥുരയില്‍ നിന്നുള്ള ദൃശ്യം

ചിരിയ്ക്ക് കണ്ണാ..

ചിരിയ്ക്ക് കണ്ണാ..

കര്‍ണാടകയിലെ ഹൂബ്ളിയില്‍ നിന്നുള്ള ദൃശ്യം. കൃഷ്ണന്റേയും രാധയുടേയും വേഷം ധരിച്ച കുട്ടികള്‍

കൃഷ്ണ പൂജ

കൃഷ്ണ പൂജ

മഥുരയിലെ രാധാ ദാമോദര്‍ ക്ഷേത്രത്തില്‍ ജന്മാഷ്ടമിയോട് അനുബന്ധിച്ച് പൂജ നടത്തുന്ന പൂജാരിമാര്‍

ജമ്മു

ജമ്മു

ജന്മാഷ്ടമിയോടനുബന്ധിച്ച് കൃഷ്ണസ്തുതികള്‍ പാടുന്നവര്‍. ജമ്മുവില്‍ നിന്നുള്ള ദൃശ്യം

ശ്രീനഗര്‍

ശ്രീനഗര്‍

ശ്രീനഗറില്‍ ഉറിയടി മത്സരത്തിന്റെ ദൃശ്യങ്ങള്‍

English summary
People also fast throughout the day and show their devotion to the Lord by celebrating his birthday. Temples and homes are beautifully illuminated and decorated with flowers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X