പാകിസ്താന്‍ ഇന്ത്യയിലേക്ക് സവാള കയറ്റുമതിചെയ്യില്ല
ശ്രീനഗര്‍: സവാള പൊളിയ്ക്കുന്പോള്‍ മാത്രമല്ല സവാള വില കാണുന്പോഴും കണ്ണ് നിറയുന്നതാണ് ഇപ്പോള്‍ ഇന്ത്യക്കാരുടെ പതിവ്. ഇനിയെന്നാല്‍ ആ കണ്ണുനീര്‍ അല്‍പ്പം കൂടി കൂടും. ഇന്ത്യയിലേയ്ക്കുള്ള പച്ചക്കറിയുടേയും സവാളയുടേയും ഇറക്കുമതി പാകിസ്താന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിയന്ത്രണ രേഖയ്ക്കിപ്പുറം ജമ്മു കാശ്മീരിലേയ്ക്കുള്ള പച്ചക്കറി വ്യാപാരമാണ് താല്‍ക്കാലികമായി പാകിസ്താന്‍ നിര്‍ത്തിവച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സവാള വില ഇന്ത്യയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പാകിസ്താനില്‍ സവാളയുടെ ആവശ്യം ഉയര്‍ന്നു ഇതോടെ ഇന്ത്യയിലെപ്പോലെ സവാളയ്ക്ക് പാകിസ്താനിലും വില കൂടാന്‍ തുടങ്ങി. ഈ ഒരു സാഹചര്യത്തിലാണ് ഇന്ത്യയിലേയ്ക്ക് സവാള കയറ്റുമതി ചെയ്യുന്നത് പാകിസ്താന്‍ താത്ക്കാലികമായി നിര്‍ത്തിവച്ചത്.
ഇന്ത്യയില്‍ നിന്നുള്ള അധിക ഡിമാന്റാണ് പച്ചക്കറികളുടെ വില കൂടാന്‍ കാരണമായത്. ഇന്ത്യയില്‍ സവാളയുടെ ഡിമാന്റ് ഉയര്‍ന്നതിന്റെ ഭാഗമായി പാകിസ്താനില്‍ കഴിഞ്ഞ 72 മണിയ്ക്കൂറിനിടയില്‍ സവാളയുടെ വില കിലോയ്ക്ക് 22 രൂപ എന്ന നിരക്കില്‍ നിന്നും 38 എന്ന പുതിയ വിലയിലെത്തി. പാകിസ്താനില്‍ നിന്നും ജമ്മുകാശ്മീരിലേയ്ക്കുള്ള സവാള ഇറക്കുമതി നിര്‍ത്തുന്നതോടെ പ്രദേശവാസികള്‍ കൂടുതല്‍ ദുരുതത്തിലാകും. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടയില്‍ മൂന്ന് കോടിയിലധികം രൂപ ചെലവിട്ടാണ് പാകിസ്താനില്‍ നിന്നും 100 ട്രക്ക് സവാള ഇറക്കുമതി ചെയ്തത്.












Click it and Unblock the Notifications