ടിവി അവതാരകയെ കാണാതായിട്ട് ഒരുമാസം

എന്നാല്‍ ഇവരെ ആരും തട്ടിക്കൊണ്ടുപോയതല്ല എന്നാണ് പോലീസ് പറയുന്നത്. തന്നെ ആരും അന്വേഷിക്കേണ്ടതില്ല, താന്‍ സന്യാസിക്കാന്‍ പോകുകയാണെന്നും ഇവര്‍ വീട്ടില്‍ എഴുതിവെച്ച കത്തില്‍ പറയുന്നു. എവിടേക്കാണ് പോകുന്നതെന്ന് മാത്രം കത്തില്‍ പറഞ്ഞിട്ടില്ല. മാത്രമല്ല, കാണാതായതില്‍പ്പിന്നെ ഇവരുടെ മൊബൈല്‍ ഫോണും പ്രവര്‍ത്തിക്കുന്നില്ല.
ഫോണ്‍ ഉപേക്ഷിച്ചതുകൊണ്ടാണ് ഇവരെ കണ്ടെത്താന്‍ കഴിയാത്തത് എന്നാണ് പോലീസിന്റെ വാദം. അതേസമയം ശ്രീജയ്‌ക്കൊപ്പം തിരുവനന്തപുരം സ്വദേശിയായ ഒരു ലൈബ്രറി ഉദ്യോഗസ്ഥനെയും കാണാതായതായി റിപ്പോര്‍ട്ടുണ്ട്. പ്രകാശിനെ കാണാതായ കേസ് മണ്ണന്തല പോലീസും ശ്രീജയുടെ തിരോധാനം വെഞ്ഞാറമൂട് പോലീസുമാണ് അന്വേഷിക്കുന്നത്.
ടി വി അവതാരകയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്തുവരികയാണ്. ഇവര്‍ക്ക് രണ്ടുമക്കളുമുണ്ട്. ശ്രീജ വീട്ടില്‍ നിന്നും പുറപ്പെട്ടുപോകാനുള്ള കാരണങ്ങളെക്കുറിച്ച് വീട്ടുകാര്‍ക്കും ഒന്നും അറിയില്ലത്രെ.












Click it and Unblock the Notifications