ലൈം സ്റ്റിക്ക് തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചു

വൈകുന്നേരമാണ് സംഭവം നടക്കുന്നത്. അപകടത്തിലായ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. വൈകുന്നേരം 5.10 നാണ് അതീവ ഗുരുതരാവസ്ഥയില്‍ കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ട് വന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ഉപുല്‍ വിജേനായകെ പറഞ്ഞു. വൈകുന്നേരം 5.40 ന് തന്നെ കുട്ടി മരിച്ചു.
കൂര്‍ത്ത മുനയുള്ള ലൈം സ്റ്റിക്ക് തൊണ്ടയില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് കുട്ടിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തൊണ്ടയില്‍ നിന്നും ലൈം സ്റ്റിക്ക് നീക്കം ചെയ്യാന്‍ ആരംഭിച്ച് സ്റ്റിക്ക് പുറത്തെടുത്തപ്പോഴേയ്ക്കും കുട്ടി മരണത്തിന് കീഴടങ്ങി. വീട്ടില്‍ അലക്ഷ്യമായി കിടന്ന ലൈംസ്റ്റിക്കുകളാണ് കുട്ടിയുടെ ജീവന്‍ അപഹരിച്ചത്. കുട്ടിയുടെ മാതാപിതാക്കെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ശ്രീലങ്കയിലെ പ്രാദേശിക പത്രങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.












Click it and Unblock the Notifications