ചൈനയില്‍ 6വയസ്സുകാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ഒരു സ്ത്രീയാണ് കണ്ണ് ചൂഴ്‌ന്നെടുത്തതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വഴിയരികിലൂടെ പോവുവയായിരുന്ന കുട്ടിയെ ബലമായി പിടിച്ചുവച്ച് ഒരു പ്രത്യേക ആയുധം ഉപയോഗിച്ച് കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നത്രെ. സംഭവസ്ഥലത്തുനിന്ന് കുട്ടിയുടെ കൃഷ്ണമണി കണ്ടെത്തിയിട്ടുണ്ട്.
ചൈനയില്‍ നേത്രദാതാക്കളെ കിട്ടാന്‍ പ്രയാസമായതിനാല്‍ കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് വില്‍ക്കാനാകാം സ്ത്രീയുടെ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൊഴിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്ത്രീയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രൂരകൃത്യത്തിനിരയായ ആറ് വയസ്സുകാരന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. അതേ സമയം, കുട്ടിക്ക് കാഴ്ച ശേഷി തിരിച്ചുകിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.












Click it and Unblock the Notifications