കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ മുസ്ലീം സഹായിക്കെതിരെ ഫത് വ

  • By Soorya Chandran
Google Oneindia Malayalam News

Narendra Modi
ഗാന്ധി നഗര്‍: അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ മോഡിക്ക് വേണ്ടി മുസ്ലീം വോട്ടുകള്‍ സമാഹരിക്കാനൊരുങ്ങുന്ന സൂഫി മെഹ്ബൂബ് അലി ചിഷ്ടിക്കെതിരെ വിവിധ മുസ്ലീം സംഘടനകള്‍ ഫത് വ പുറത്തിറക്കിയാതായി റിപ്പോര്‍ട്ട്. ഗുജറാത്ത് ബിജെപിയുടെ ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് ആണ് ചിഷ്ടി.

സൂറത്ത്, ഭറൂച് ജില്ലകളിലെ 19 മൗലവിമാരാണ് ചിഷ്ടിക്കെതിരെ ഫത് വ പുറപ്പെടുവിച്ചിരിക്കുന്നത്. ചിഷ്ടി എഴുതിയ 'താജിനെ സദ്ജ ജയാസ് ഹേ' എന്ന പുസ്തകത്തിലൂടെ മതത്തെ പിളര്‍ത്താന്‍ ശ്രമിക്കുയാണ് എന്നാണ് ആരോപണം. തന്റെ അധികാര സ്ഥാനങ്ങളെ വസ്തുക്കച്ചവടത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും ദുരുപയോഗം ചെയ്യുന്നതായും മൗലവിമാര്‍ ആരോപിക്കുന്നുണ്ട്. ചിഷ്ടിയെ സമൂഹത്തില്‍ നിന്ന് ബഹിഷ്‌കരിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഫത് വ.

എന്നാല്‍ ചിഷ്ടി ഈ ആരോപണങ്ങളെല്ലാം പാടെ നിഷേധിച്ചു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ഫത് വ എന്നായിരുന്നു പ്രതികരണം. തനിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രസംഗിച്ചതിന് ഇതിനിമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചിട്ടുണ്ടന്നും ചിഷ്ടി പറഞ്ഞു.

ഗുജറാത്തിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനാണ് ചിഷ്ടി. ബിജെപിയുടെ ദേശീയ ഭാരവാഹിയും. പാര്‍ട്ടിക്കുള്ളില്‍ തന്നെ ചിഷ്ടിയെക്കുറിച്ച അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. അടുത്തകാലത്ത് പാര്‍ട്ടി ഓഫീസില്‍വച്ച് ബിജെപി ന്യൂനപക്ഷ വിഭാഗം പ്രവര്‍ത്തകര്‍ തന്നെ ചിഷ്ടിയെ കയ്യേറ്റം ചെയ്തുരുന്നു. ന്യൂനപക്ഷ സെല്ലിന്റെ പ്രസിഡന്റ് ആയി ചിഷ്ടിയെ വീണ്ടും തിരഞ്ഞെടുത്തതിനെതിരേയും പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഗുജറാത്തിലെ മുസ്ലീം ബിജെപി പ്രവര്‍ത്തകര്‍ ചിഷ്ടിക്കെതിരെ പലതവണ പരാതികള്‍ നല്‍കിയിട്ടുണ്ട്. ചിഷ്ടി നടത്തുന്ന പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനും മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കുമാണ് പരാതികള്‍ നല്‍കിയിരുന്നത്. പക്ഷേ നടപടിയൊന്നും ഉണ്ടായില്ല.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത ആളുകളില്‍ ഒരാളാണ് ചിഷ്ടി. ബിജെപി ദേശീയ സമിതിയില്‍ ചിഷ്ടിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത് മോഡിയുടെ ശുപാര്‍ശ പ്രകാരം ആയിരുന്നു.

English summary
Several Muslim religious organizations have issued fatwas against Gujarat BJP's minority cell president Sufi Mehboob Ali Chishti (Bava) calling for his social boycott.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X