കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരാട്‌ കോലിക്ക്‌ പുതിയ കാമുകിയോ ???

  • By Super
Google Oneindia Malayalam News

ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട്‌ കോലിക്ക്‌ പുതിയ കാമുകിയോ ? ആരാണ്‌ ആ പെണ്‍കുട്ടി ? ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ഗോസിപ്പ്‌ കോളമിസ്‌റ്റുകളും മാധ്യമ പാപ്പരാസികളും.

മുംബൈയിലെ ജുഹുവിലെ ഒരു മള്‍ട്ടിപ്ലക്‌സ്‌ തിയ്യേറ്ററില്‍ കോലിക്കൊപ്പം അജ്ഞാത പെണ്‍കുട്ടിയെ കണ്ടതാണ്‌ ഇതിന്‌ കാരണം. വിരാട്‌ കോലിയുടെ കാമുകിയായി പാപ്പരാസികള്‍ പറഞ്ഞിരുന്ന ഇസബെല്ലയുമായുള്ള പ്രണയം മാധ്യമങ്ങള്‍ കണ്ടെത്തിയതും ഇതുപോലെ സിംഗപൂരിലെ ഒരു മാളില്‍ വെച്ചാണ്‌. സിംബാവെ പര്യടത്തിന്‌ ശേഷം മുംബൈയില്‍ ചെറിയൊരു അവധിക്കാലം ആസ്വദിക്കാന്‍ എത്തിയതായിരുന്നു കോലി. ആരാധകരും ഫോട്ടോഗ്രാഫര്‍മാരും വളഞ്ഞതോടെ പെണ്‍കുട്ടി മുഖം പൊത്തി ഒഴിഞ്ഞു മാറുകയും ഉടന്‍ തന്നെ കാറില്‍ കയറി സ്ഥലം വിടുകയും ചെയ്‌തു.

മുംബൈയിലെ ഒരു സ്‌പോര്‍ട്‌സ്‌ ടാലന്റ്‌ മാനേജറായ റിതിക സജ്‌ദേയാണ്‌ ആ അജ്ഞാത പെണ്‍കുട്ടിയെന്നാണ്‌ പാപ്പരാസികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഐ പി എല്ലിനിടെയാണ്‌ റിതികയെ കോലി പരിചയപ്പെട്ടതെന്നാണ്‌ ഇവരുടെ ഭാഷ്യം. തെന്നിന്ത്യന്‍ നടി തമന്നയേയും കോലിയേയും ചേര്‍ത്തുള്ള ഗോസിപ്പുകളും ഉണ്ടായിരുന്നു.

virat kohli's movie date with a mystery girl
English summary
Indian cricketer Virat Kohli, who hs returned home after zimbawe tour,was spotted chilling out with a mystery girl in mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X