ഹജ്ജ്: പ്രത്യേക ആരോഗ്യ സര്‍ട്ടിഫിക്കറ്റ് വേണം

സൗദി അറേബ്യയില്‍ മെര്‍സ് വൈറസ് പടരുന്നതുകൊണ്ടാണ് ആരോഗ്യ മുന്‍കരുതലുകള്‍ ഇത്രയം ശക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് മെര്‍സ് കോറോണ വൈറസ് ഇന്ത്യയിലേക്ക് എത്താതിരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സൗദിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഹജ്ജ് തീര്‍ത്ഥാടകരിലൂടെ അത് ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും എത്തുമെന്ന് ഭയപ്പെട്ടിരുന്നു.
യാത്ര ചെയ്യാനുള്ള ആരോഗ്യം ഉണ്ടെന്ന് മാത്രം തെളിയിച്ചാല്‍ പോര. തീര്‍ത്ഥാടകര്‍ക്ക് രൂക്ഷമായ പ്രമേഹമോ, ഹൃദയസംബന്ധിയായ അസുഖങ്ങളോ ഇല്ല എന്ന് കൂടി തെളിയിക്കുന്ന പ്രത്യേക സര്‍ട്ടിഫിക്കാണ് സമര്‍പ്പിക്കേണ്ടത്.
നിലവില്‍ സൗദിയില്‍ നിന്നോ, മെര്‍സ് വൈറസ് ബാധയുള്ള മറ്റേതെങ്കിലും രാജ്യത്ത് നിന്നോ വരുന്ന യാത്രക്കാരെ പ്രാഥമിക പരിശോധന നടത്തിയിട്ടാണ് വിമാനത്താവളങ്ങളില്‍ നിന്ന് പുറത്ത് വിടുന്നത്. മെര്‍സിന്റെ എന്തെങ്കിലും ലക്ഷണം കാണിക്കുന്നുണ്ടെങ്കില്‍ തൊട്ടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിശോധന നടത്താനാണ് നിലവിലുള്ള നിര്‍ദ്ദേശം.












Click it and Unblock the Notifications