കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണമില്ല

  • By Aswathi
Google Oneindia Malayalam News

vs-achuthananthan
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ആക്ഷേപങ്ങല്‍ ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെലൂര്‍ അദ്ധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.

വിഎസിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും സത്യമെങ്കില്‍ അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു. ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ താന്‍ ഇടപെട്ടു എന്ന് കുഞ്ഞാലികുട്ടിയുടെ ഭാര്യയുടെ സഹോദരി ഭര്‍ത്താവ് കെഎ റൗഫ് വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് അട്ടിമറിക്കപ്പെട്ടെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി വിഎസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

റൗഫിന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ ആശങ്കാജനകമാണെന്ന് കോടതി നിരീക്ഷിച്ചു. ആര്‍ക്കെതിരെയാണോ ആരോപണം ഉന്നയിക്കുന്നത് അവരെ കക്ഷി ചേര്‍ത്തിട്ടില്ല. എങ്കിലും ആരോപണം ഗൗരവമുള്ളതാണ്. അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ല. എന്നാല്‍, അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കലല്ല ഇപ്പോഴത്തെ ഉത്തരവെന്ന് കോടതി വ്യക്തമാക്കി.

English summary
The Kerala High Court on Friday dismissed the petition of Leader of Opposition VS Achuthanandan seeking a CBI probe in ice-cream parlour sex case allegedly involving Industries Minister P K Kunhalikutty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X