താനൂരില്‍ വാഹനാപകടം, എട്ടുമരണം
താനൂര്‍: മലപ്പുറം താനൂരില്‍ ബസ് ഓട്ടോയിലിടിച്ച് എട്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മുക്കോലയില്‍ വെച്ച് വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് നിന്നു തിരൂരേക്ക് വരികയായിരുന്ന ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിനു കാരണം. രോഷാകുലരായ നാട്ടുകാര്‍ ബസ് കത്തിച്ചു. പ്രദേശത്ത് ഏറെ നേരം സംഘര്‍ഷം നിലനിന്നു. നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് വാഹനഗതാഗതം പരിപൂര്‍ണമായി തടസ്സപ്പെട്ടിരുന്നു.

ഓട്ടോെ്രെഡവര്‍ കുഞ്ഞിപ്പീടിയക്കല്‍ അബ്ദുവിന്റെ മകന്‍ കബീര്‍ (29), സഹോദരനായ കുഞ്ഞിപ്പീടിയക്കല്‍ കോയയുടെ ഭാര്യ ആരിഫ(25), മകള്‍ ഫാത്തിമ നസ്‌ല (8), കബീറിന്റെ മറ്റൊരു സഹോദരന്‍ കുഞ്ഞിപ്പീടിയക്കല്‍ അയൂബിന്റെ ഭാര്യ സഹീറ (25), മക്കളായ തബ്ഷീര്‍ (7), തബ്ഷീറ (4), അനസ്(ഒന്നര), കബീറിന്റെ പിതൃ സഹോദരനായ കുഞ്ഞിപ്പീടിയക്കല്‍ അഷ്‌റഫിന്റെ മകന്‍ അര്‍ഷഖ്(21) എന്നിവരാണ് മരിച്ചത്. ഇവര്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
വന്‍ പോലിസ് സംഘം പ്രദേശത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications