കാമുകി ഗൂഗിള്‍ ബോസിന്റെ കുടുംബം കലക്കി?

ഗൂഗിള്‍ കോടികളുടെ നിക്ഷേപം നടത്തിയിട്ടുള്ള ബയോടെക് കമ്പനിയുടെ സിഇഒവായ അന്ന വോജ്‌സിസിക്കിയുമായി 2007ലാണ് സെര്‍ജി ബ്രിനിന്റെ വിവാഹം കഴിഞ്ഞത്. രണ്ട് മക്കളും ഇവര്‍ക്കുണ്ട്. മാസങ്ങളായി വേര്‍പിരിഞ്ഞു താമസിക്കുന്ന ബ്രിന്നും ഭാര്യയും വിവാഹമോചനം തേടുന്നു എന്ന വാര്‍ത്ത വെളിപ്പെടുത്തിയത് അവരുടെ വക്താവ് തന്നെയാണ്. വേര്‍പിരിഞ്ഞു താമസിക്കുന്നെങ്കിലും ഇരുവരും നല്ല സൗഹാര്‍ദത്തിലാണെന്നും വക്താവ് പറയുന്നുണ്ട്.
ഗൂഗിള്‍ ബോസിന്റെ പുതിയ പ്രണയം ദാമ്പത്യം മാത്രമല്ല, അദ്ദേഹത്തിന്റെ സ്ഥാപനവും തകര്‍ക്കും എന്ന നിലയാണിപ്പോള്‍. അമാന്റയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ടീമിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് രാജിവച്ചെന്നാണ് വാര്‍ത്തകള്‍. ഗൂഗിള്‍ ബോസിന്റെ പ്രണയം കമ്പനിയുടെ സല്‍പ്പേരിന് കോട്ടം തട്ടാന്‍കാരണമാകുന്നു എന്നതാണ് ന്യായീകരണം.
മാസങ്ങളായി വേര്‍പിരിഞ്ഞ് ജീവിക്കുന്ന ബ്രിന്നും അന്നയും നിയമപരമായി ഇതുവരെ വിവാഹ മോചനം തേടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്നയുടെ സഹോദരിയും ഗൂഗിള്‍ ആന്റ് കൊമേഴ്‌സ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ്.












Click it and Unblock the Notifications