പൂച്ചയെ അടിച്ചുകൊന്നയാളെ അറസ്റ്റ് ചെയ്തു

പൂച്ചയെ അടിച്ചുകൊന്ന അമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ ഏരിയയിലാണ് മാതൃകാപരമായ അറസ്റ്റ്. തെരുവില്‍ ജീവിക്കുന്ന സന്തോഷ് ഗൗറഗ് എന്നയാളാണ് പൂച്ചയെ അടിച്ചുകൊന്നതിനെ തുടര്‍ന്ന് അറസ്റ്റിലായത്.
ഗൗറഗ് പൂച്ചയെ അടിച്ചുകൊല്ലുന്നത് കണ്ടു നില്‍ക്കേണ്ടിവന്ന ഒരു സാധാരണക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ആഗസ്ത് 11നാണ് സംഭവം. യുവതി സ്വാതന്ത്ര്യദിനത്തിന്റെ അന്നാണ് ഗൗറഗിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഗൗറഗിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ച് പുറത്തുവിട്ടു.












Click it and Unblock the Notifications