കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോളര്‍ കിഴവനെ കെട്ടാന്‍ 21 കാരിക്കും സമ്മതം

  • By Soorya Chandran
Google Oneindia Malayalam News

Marriage
അഹമ്മദാബാദ്: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കൊക്കെ നാട്ടില്‍ വില കൂടി. കല്യാണ മാര്‍ക്കറ്റിലും ഈ ഡോളര്‍-രൂപ വിനിമയ നിരക്ക് സ്വാധീനം ചെലുത്തും. എന്നാല്‍ അഹമ്മദാബാദില്‍ നിന്നുള്ള ഒരു മാട്രിമോണിയല്‍ വാര്‍ത്ത ബഹുരസകരമാണ്.

ഒരു ഇന്ത്യന്‍ ഡോക്ടര്‍. വര്‍ഷങ്ങളായി അമേരിക്കയിലാണ് ഇദ്ദേഹം. പണ്ട് ഒരു പെണ്‍കുട്ടിയുമായി കഠിനമായ പ്രണയത്തിലായിരുന്നു. പക്ഷേ അമേരിക്കയിലേക്ക് ക്ഷണിച്ചപ്പോള്‍ അവള്‍ കൂടെച്ചെല്ലാന്‍ തയ്യാറായില്ല. പിന്നെ പ്രണയവും വിവാഹവും ഒന്നും വേണ്ടെന്ന് വച്ച് ജീവിക്കുകയായിരുന്നു ഇത്രയും നാളും. അച്ഛനമ്മമാരും സഹോദരങ്ങളും ഒക്കെ മരിച്ചുപോയി.

ഇപ്പോള്‍ 68 വയസ്സുള്ള ഡോക്ടര്‍ക്ക് ഏകാന്തവാസം മടുത്തിരിക്കുന്നു. വിവാഹത്തിനായി അഹമ്മദാബാദിലെ ഒരു എന്‍ജിഒ നടത്തുന്ന മാട്രിമോണിയലുമായി ബന്ധപ്പെട്ടു. അവര്‍ പരസ്യവും കൊടുത്തു. ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത്.

152 അപേക്ഷകള്‍ ഇതിനകം തന്നെ കിട്ടിക്കഴിഞ്ഞിരിക്കുന്നു. അതില്‍ 21 വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ ഉണ്ട് എന്നതാണ് രസകരമായ കാര്യം. 21 കാരികളായ സൂറത്തില്‍ നിന്നുള്ള ഒരു മുസ്ലീം പെണ്‍കുട്ടിയും അഹമ്മദാബാദില്‍ നിന്ന് തന്നെയുള്ള ഒരു ഹിന്ദു പെണ്‍കുട്ടിയും 68 കാരനായ ഡോക്ടറെ വിവാഹം കഴിക്കാന്‍ തയ്യാറാണത്രെ.

ഭര്‍തൃമതിയായ ഒരു വീട്ടമ്മയും ഡോക്ടറെ കല്യാണം കഴിച്ചാല്‍ കൊള്ളാം എന്ന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡോക്ടര്‍ക്ക് സമ്മതമെങ്കില്‍ ഇപ്പോഴുള്ള ഭര്‍ത്താവിനെ ഉപേക്ഷിക്കാനും അവര്‍ തയ്യാറാണത്രെ. ചിലര്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ തയ്യാറായിപ്പോലും രംഗത്ത് വന്നിട്ടുണ്ട്.

ഡോളറിന്റെ ഒരു പവറേ......

English summary
At 68, a US-based doctor has an option to choose a bride from not less than 152 women, some as young as 21 years, speaking volumes about the rising value of the greenback!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X