അശ്ലീല എസ്എംഎസ്; ഐഐടി പ്രൊഫസറെ പുറത്താക്കി

വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് ഐ ഐ ടിയിലെ വര്‍ക്കിംഗ് വുമണ്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈയിലാണ് പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സാഹുവിന്റെ കീഴില്‍ ഗവേണഷണ വിദ്യാര്‍ഥിനിയാണ് പരാതിക്കാരിയായ പെണ്‍കുട്ടി. പിന്നീട് പെണ്‍കുട്ടിയുടെ ഗൈഡിനെ മാറ്റുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണിലേക്ക് സാഹു പ്രേമസന്ദേശങ്ങളും അശ്ലീല എസ് എം എസുകളും അയച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആഗസ്ത് മാസം രണ്ടിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടന്‍ന്ന് സാഹുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിവരികയായിരുന്നു.
തന്റെ കയ്യില്‍ നിന്നും സിം കാര്‍ഡ് കളഞ്ഞുപോയി എന്നും വേറെ ആരോ ആണ് മെസേജ് അയച്ചത് എന്നുമാണ് പ്രോഫസര്‍ സാഹു പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ തന്നെയാണ് പെണ്‍കുട്ടിക്ക് അശ്ലീല എസ് എം എസുകള്‍ അയച്ചത് എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications