• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അശ്ലീല എസ്എംഎസ്; ഐഐടി പ്രൊഫസറെ പുറത്താക്കി

ഗുവാഹത്തി: വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല എസ് എം എസ് അയച്ച ഐ ഐ ടി പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു. ഹുവാഹത്തി ഐ ഐ ടിയിലെ ബയോകെമസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ ലിംഗരാജ് സാഹുവിനെയാണ് പുറത്താക്കിയത്. വ്യാഴാഴ്ചയാണ് ഇയാളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് ഐ ഐ ടിയിലെ വര്‍ക്കിംഗ് വുമണ്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈയിലാണ് പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സാഹുവിന്റെ കീഴില്‍ ഗവേണഷണ വിദ്യാര്‍ഥിനിയാണ് പരാതിക്കാരിയായ പെണ്‍കുട്ടി. പിന്നീട് പെണ്‍കുട്ടിയുടെ ഗൈഡിനെ മാറ്റുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണിലേക്ക് സാഹു പ്രേമസന്ദേശങ്ങളും അശ്ലീല എസ് എം എസുകളും അയച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആഗസ്ത് മാസം രണ്ടിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടന്‍ന്ന് സാഹുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിവരികയായിരുന്നു.

തന്റെ കയ്യില്‍ നിന്നും സിം കാര്‍ഡ് കളഞ്ഞുപോയി എന്നും വേറെ ആരോ ആണ് മെസേജ് അയച്ചത് എന്നുമാണ് പ്രോഫസര്‍ സാഹു പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ തന്നെയാണ് പെണ്‍കുട്ടിക്ക് അശ്ലീല എസ് എം എസുകള്‍ അയച്ചത് എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

English summary
IIT Guwahati Professor suspended in charge of sending vulgar text messages to girl student. Authorities issued a suspension order against Lingaraj Sahoo after continuous protests on the campus by students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more