കുടിയനായ ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചുകൊന്നു
ഗാസിയബാദ്: മദ്യപാനവും പീഡനവും അതിര് വിട്ടപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ തല്ലിക്കൊന്നു. ചുറ്റിക കൊണ്ട് തലക്ക് അടിച്ചാണ് കൊന്നത്. ഗാസിയാബാദില്‍ 2013 ആഗസ്റ്റ് 30 ന് വെള്ളിയാഴ്ച ആണ് സംഭവം പുറത്തറിയുന്നത്.രാംപുരിയിലെ രാം ശര്‍മ എന്ന 45 കാരനാണ് ഭാര്യ ശാന്തയുടെ അടിയേറ്റ് മരിച്ചത്. ദിവസവും മദ്യപിച്ച് വീട്ടിലെത്തിയിരുന്ന രാം ശര്‍മയെ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നു.

വ്യാഴാഴ്ചയും ഇതു പോലെ തന്നെ രാം ശര്‍മ നന്നായി മദ്യപിച്ചാണ് രാത്രിയില്‍ വീട്ടിലെത്തിയത്. വാതില്‍ തുറക്കാന്‍ വൈകി എന്ന് പറഞ്ഞ് നല്ല ദേഷ്യത്തിലായിരുന്ന രാം ശര്‍മ, ശാന്ത വതില്‍ തുറന്നതും അടി തുടങ്ങി. വീട്ടിന് അകത്തെത്തി വീണ്ടും ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. അക്രമം സഹിക്കവയ്യാതെ ആയപ്പോഴാണ് ശാന്ത ചുറ്റികയെടുത്ത് ഭര്‍ത്താവിന്റെ തലക്ക് അടിച്ചത്.
വെള്ളിയാഴ്ച രാവിലെ മകളാണ് പിതാവ് മരിച്ച് കിടക്കുന്നത് കണ്ട്. തൊട്ടുത്ത് അമ്മയും കിടക്കുന്നുണ്ടായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പോലീസെത്തി ശാന്തയെ അറസ്റ്റ് ചെയ്തു. സ്ഥിരമായി മദ്യപിച്ചെത്തി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് ശാന്ത പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications