ഉത്തേജകം: രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുനയില്ല

രണ്ടു തവണ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടയാളാണ് രഞ്ജിത്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2008ല്‍ കൊച്ചിയില്‍ നടന്ന നാഷണല്‍ അത്‌ലറ്റിക് മീറ്റില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വിവാദത്തിന് വഴിയൊരുക്കുന്നത്. അവാര്‍ഡ് നല്‍കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നല്‍ക്കുമ്പോഴാണ് പട്ടികയില്‍ നിന്ന് പേര് വെട്ടിയത്. നേരത്തെ വിലക്കിയ അത്‌ലറ്റിക് ഫെഡറേഷന്‍ തന്നെയാണ് അര്‍ജുന പുരസ്‌കാരത്തിന് രഞ്ജിത്തിനെ ശുപാര്‍ശ ചെയ്തതും.
അതേ സമയം, അവാര്‍ഡ് നല്‍കുന്ന ദിവസം തന്നെ പേര് വെട്ടിതിരുത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രമുഖ കായിക താരങ്ങള്‍ ആരോപിക്കുന്നു. ഈ നടപടി കായിക താരത്തെ അപമാനിക്കലാണെന്നും ഇത് അദ്ദേഹത്തെ മാനസികമായി തകര്‍ത്തുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കില്‍ അത് നേരത്തെ പറയണമായിരുന്നു.
ട്രിപ്പ്ള്‍ ജംപില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കലമെഡല്‍ നേട്ടമടക്കം അന്താരാഷ്ട്ര രംഗത്ത് മികച്ച പ്രകടനം നടത്തിയ താരമാണ് കോട്ടയം സ്വദേശിയായ രഞ്ജിത്ത്. 2007ല്‍ അമ്മാനില്‍ നടന്ന ഏഷ്യന്‍ ചാപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ രഞ്ജിത്ത് ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്തിരുന്നു












Click it and Unblock the Notifications