Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിനല്ലേ ഇന്ത്യയുടെ ഭാരതരത്‌ന: ഗാംഗുലി

കൊല്‍ക്കത്ത: സച്ചിനാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ഭാരതരത്‌നമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സഹതാരവുമായ സൗരവ് ഗാംഗുലി. പരമോന്നത ബഹുമതിയായ ഭാരതരത്‌ന സച്ചിന് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സച്ചിനൊപ്പം നിരവധി റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പുകളില്‍ പങ്കാളിയായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ പറഞ്ഞു.

ആഷസ് പരമ്പരയിലെ വിജയത്തിന് ശേഷം പിച്ചില്‍ മൂത്രമൊഴിച്ച് ആഹ്ലാദ പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരങ്ങളെ ഗാംഗുലി ശക്തമായി വിമര്‍ശിച്ചു. ക്രിക്കറ്റിന്റെ അന്തസിന് നിരക്കാത്ത പ്രവൃത്തി എന്നാണ് ഗാംഗുലി ഇതിനെ വിൡച്ചത്. മുന്‍പ് ലോര്‍ഡ്‌സില്‍ വെച്ച് ജഴ്‌സിയൂരി ഗാംഗുലി നടത്തിയ ആഹ്ലാദപ്രകടനം ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും എപ്പോള്‍ വിരമിക്കണമെന്ന് സച്ചിന്‍ തന്നെ തീരുമാനിക്കട്ടെ എന്നാണ് ഗാംഗുലിയുടെ അഭിപ്രായം. നേരത്തെ ഏകദിന ടീമില്‍ നിന്നും സച്ചിന്‍ വിരമിക്കണമെന്ന് അഭിപ്രായം പറഞ്ഞവരില്‍ പ്രമുഖനായിരുന്നു ഗാംഗുലി. ഏകദിനത്തില്‍ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായാണ് ഇവരെ കണക്കാക്കുന്നത്. സച്ചിന്‍ - ഗാംഗുലി കൂ്ട്ടുകെട്ടിന്റെ രസകരമായ വിശേഷങ്ങളിലേക്ക്.

സച്ചിന്‍ - ഗാംഗുലി തുടക്കം

സച്ചിന്‍ - ഗാംഗുലി തുടക്കം

സച്ചിന്‍ ക്യാപ്റ്റനായിരിക്കേയാണ് ആദ്യമായി ഇരുവരും ഓപ്പണിംഗില്‍ ഒന്നിക്കുന്നത്. അന്ന് സച്ചിന്റെ സ്‌കോര്‍ എത്രയെന്നോ? പൂജ്യം. എന്നാല്‍ 64 പന്തില്‍ 40 റണ്‍സോടെ ഗാംഗുലി മികച്ച കളി കെട്ടഴിച്ചു.

ആദ്യപന്ത്

ആദ്യപന്ത്

ഒന്നാമത്തെ ഓവറിലെ ഒന്നാം പന്ത് മിക്കവാറും ഗാംഗുലിയാണ് നേരിടുക. സച്ചിന് സ്‌ട്രൈക്ക് എടുക്കുന്നത് ഇഷ്ടമല്ല എന്നാണ് ഗാംഗുലി ഇതിന് നല്‍കുന്ന വിശദീകരണം.

ഇടംകൈ - വലംകൈ കോമ്പിനേഷന്‍

ഇടംകൈ - വലംകൈ കോമ്പിനേഷന്‍

ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ഗാംഗുലിയും വലങ്കയ്യനായ സച്ചിനും എതിര്‍ ടീമിന്റെ ബൗളര്‍മാരെയും ഫീല്‍ഡര്‍മാരെയും കുറച്ചൊന്നുമല്ല വലച്ചത്.

 മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട്

മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട്

ഏകദിനത്തില്‍ ലോകത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായാണ് സച്ചിന്‍ - ഗാംഗുലി സഖ്യത്തെ വിലയിരുത്തുന്നത്. ഗില്‍ക്രിസ്റ്റ് - ഹെയ്ഡന്‍, അട്ടപ്പട്ടു - ജയസൂര്യ, ഗോള്‍ഡന്‍ ഗ്രീനിഡ്ജ് - ഹെയ്ന്‍സ് സഖ്യങ്ങളെ മറികടന്നാണ് ഈ നേട്ടം.

കണക്കുകള്‍ പറയുന്നു

കണക്കുകള്‍ പറയുന്നു

136 കളികളില്‍ നിന്നും 6609 റണ്‍സാണ് ഈ കൂട്ടുകെട്ടിന്റെ സമ്പാദ്യം. ശരാശരി അമ്പതിനടുത്ത്.

സെഞ്ചുറി കൂട്ടുകെട്ട്

സെഞ്ചുറി കൂട്ടുകെട്ട്

21 തവണ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. 23 സെഞ്ചുറി പാര്‍ട്്ണര്‍ഷിപ്പുകള്‍ പുറമേ.

ഉയര്‍ന്ന സ്‌കോര്‍

ഉയര്‍ന്ന സ്‌കോര്‍

കെനിയയ്‌ക്കെതിരായ 258 ആണ് ഇവരുടെ ഉയര്‍ന്ന കൂട്ടുകെട്ട്. അന്ന് ഗാംഗുലി 11 റണ്‍സടിച്ചു. സച്ചിന്റെ സ്‌കോര്‍ 128.

സെഞ്ചുറികളോട് ദാഹം

സെഞ്ചുറികളോട് ദാഹം

സച്ചിന്‍ ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ അടിച്ചുകൂട്ടിയപ്പോള്‍ ഗാംഗുലി 22 സെഞ്ചുറികളാണ് നേടിയത്.

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ചിലെ ലോകറെക്കോര്‍ഡും ഈ സഖ്യത്തിനാണ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് നേടിയ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്.

സുവര്‍ണകാലം

സുവര്‍ണകാലം

സച്ചിന്‍ - ഗാംഗുലി സഖ്യം ഓപ്പണിംഗില്‍ ഇറങ്ങിയ കാലമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലം എന്ന് ആരാധകര്‍ പറയുന്നു.

പിരിഞ്ഞത് സേവാഗ് കാരണം

പിരിഞ്ഞത് സേവാഗ് കാരണം

സച്ചിന്‍ - സേവാഗ് ഓപ്പണിംഗ് ക്ലിക്കായതാണ് ഈ സഖ്യം പിരിയാന്‍ കാരണം. ഓപ്പണിഗില്‍ നിന്ന് മാറാന്‍ സച്ചിന്‍ വിസമ്മതിച്ചതും മധ്യനിരയില്‍ ഗാംഗുലിക്ക് തിളങ്ങാന്‍ കഴിയാതെ പോയതും ആ കരിയറിന് അവസാനമിട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+